ബുര്‍ഹാന്‍ 2018: നാളെ തുടക്കമാകും
ആറാട്ടുപുഴ: എസ്.വൈ.എസ് എസ്.കെ.എസ്.എസ്.എഫ് ആറാട്ടുപുഴ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബുര്‍ഹാന്‍2018 മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും ദുആ സമ്മേളനവും നാളെ മുതല്‍ 21 വരെ ആറാട്ടുപുഴ മര്‍ഹൂം കുട്ടിഹസന്‍ ഉസ്താദ് നഗറില്‍ നടക്കും.
ഉദ്ഘാടനം, ആദര്‍ശ സമ്മേളനം, മെഹ്ഫില്‍ നൂറേ ഹിറ (ഖുര്‍ആന്‍ ആസ്വാദന സദസ്), ചികിത്സാ സഹായ വിതരണം, ആദരിക്കല്‍, അവാര്‍ഡ് ദാനം, മതവിജ്ഞാന സദസ്, മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്, ബുര്‍ദഖവാലി മജ്‌ലിസ് എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. നാളെ വൈകിട്ട് അഞ്ചിന് ആറാട്ടുപുഴ പടിഞ്ഞാറേ ജുമുഅത്ത് പള്ളിയങ്കണത്തില്‍ നടക്കുന്ന സിയാറത്തോടെ പരിപാടിക്ക് തുടക്കമാകും.
വൈകിട്ട് ഏഴിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുള്ള തങ്ങള്‍ അല്‍ ഐദറൂസി കൊല്ലം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍ ഫൈസി ആറാട്ടുപുഴ അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആദര്‍ശ പ്രഭാഷണം നടത്തും.
മടങ്ങാം നമുക്ക് മദീനയിലേക്ക് എന്ന വിഷയത്തില്‍ അബൂ ശമ്മാസ് മുഹമ്മദലി മുസ്‌ലിയാര്‍ കോട്ടയം പ്രഭാഷണം നടത്തും. ജമാലുദ്ദീന്‍ മന്നാനി, അബ്ദുള്‍ ഹമീദ് സഅദി, സ്വാലിഹ് മദനി, അബ്ദുള്‍ ജലീല്‍ ഹസനി, നവാസ് എച്ച് പാനൂര്‍, ഖലീല്‍ റഹ്മാന്‍ വാഫി, കെ.വൈ അബ്ദുള്‍ റഷീദ്, മുഹമ്മദ് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, ഷെഹീന്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സുല്‍ഫി മേത്ത സ്വാഗതവും കണ്‍വീനര്‍ അബ്ദുള്‍ റഷീദ് കണ്ടയില്‍ നന്ദിയും പറയും. ഏപ്രില്‍ 19, 20, 21 തിയതികളിലായി സിദ്ദീഖ് വാഫി ആലിന്‍തറ, സക്കീര്‍ ഹുസൈന്‍ അസ്ഹരി ആറാട്ടുപുഴ, സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം എന്നിവര്‍ പ്രഭാഷണം നടത്തും. 21ന് വൈകിട്ട് ഏഴിന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."