കത്‌വ കൂട്ടമാനഭംഗം: പ്രതിഷേധ റാലി നടത്തി
അമ്പലപ്പുഴ: ആസിഫ ഞങ്ങളുടെ പെങ്ങളാണ് എന്ന പ്രമേയത്തില്‍ നീതി ദേവത കണ്ണ് തുറക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രീയ മത ഭേദമന്യേ വിദ്യാര്‍ത്ഥി യുവജന കുട്ടായിമയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ പ്രതിഷേധ റാലി നടത്തി.
യുവാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ആഹ്വാനം പൊതുജനം ഏറ്റെടുക്കുകയായിരുന്നു. ഒറ്റദിവസത്തെ സോഷ്യല്‍ മീഡിയ ആഹ്വാനത്തില്‍നിന്നുമാണ് ഇത്രയും ജനങ്ങള്‍ സമരത്തിന്റെ ഭാഗമായി തീര്‍ന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറു കണക്കിന് ആളുകള്‍ അണിചേര്‍ന്നു.
എല്ലാവരും സ്വയം നിയന്ത്രിതരായി അവരുടെ പ്രതിഷേധം ജനാധിപത്യ മാര്‍ഗത്തില്‍ പ്രകടിപ്പിച്ചുകൊണ്ട് ഭരണഘടനയിലാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ മാറേണ്ടത് ഇന്ത്യന്‍ നിയമ ശിക്ഷാ രീതികളാണെന്നും ഇത്തരം നീച പ്രവര്‍ത്തികള്‍ക് കഠിനമായ ശിക്ഷാ തന്നെ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ആവിശ്യപെട്ടു. സംഘപരിവാര്‍ അക്രമണങ്ങളില്‍ ഇരയായി മരിച്ച മുഴുവന്‍ പേര്‍ക്കുമുള്ള ഐക്യദാര്‍ട്യം കൂടിയായി പ്രതിഷേധം മാറി.തുടര്‍ന്നും പൊതുവിഷയങ്ങളിലും വിദ്യാര്‍ത്ഥി യുവജന വിഷയങ്ങളിലും രാഷ്ട്രീയത്തിന് അതീതമായി ഈ സാഹോദര്യ കുട്ടായ്മയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."