കത്‌വ സംഭവം; ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം
ആലപ്പുഴ: കത്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നടന്ന ഹര്‍ത്താല്‍ ഭാഗികം.
ജനകീയ സമിതി എന്ന പേരിലാണ് ഒരു വിഭാഗം ഹര്‍ത്താല്‍ ആചരിച്ചത്. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി .ചിലയിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. കൈചൂണ്ടി ജംഗ്ഷന്‍ മുതലാണ് കടകള്‍ അടപ്പിച്ചത്. നഗരത്തില്‍ കടയടപ്പിക്കാന്‍ ശ്രമിച്ച ഒമ്പതോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കത്‌വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴയില്‍ പ്രതിഷേധം ഇരമ്പി. മുസ്‌ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു. ലജ്‌നത്തുല്‍ മുഹമ്മദിയ്യയില്‍നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ജനറല്‍ ആശുപത്രി ജംഗ്ഷന്‍, മുല്ലക്കല്‍വഴി ജില്ലാക്കോടതിക്ക് സമീപം സമാപിച്ചു. പ്രതികളെ കണ്ടെത്തിയിട്ടും ശിക്ഷ നടപ്പാക്കുന്നതില്‍ വൈകുന്നതില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയാണ് പ്രകടനത്തില്‍ നൂറ് കണക്കിന് ജനങ്ങള്‍ പങ്കാളികളായത്.
പ്രതിഷേധ സംഗമം ഓണംപള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇനിയും ഇത്തരം കൊലപാതകങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കേ മഹല്‍ ഖത്തീബ് ജഅ്ഫര്‍ സാദിഖ് സിദ്ദീഖി ദുആക്ക് നേതൃത്വം നല്‍കി. സംയുക്ത വേദി ചെയര്‍മാന്‍ ഫൈസല്‍ ശംസുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ എസ്. ഹാരിസ്, പി. എ ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, ബി. എ ഗഫൂര്‍, സാലി, കെ.എസ് അഷ്‌റഫ്, അഷ്‌റഫ്, സിയാദ് കാട്ടുങ്കല്‍, എ. അന്‍സാരി, കെ. എന്‍സാരി, എ. എം സൈഫുദ്ദീന്‍, കെ. അയ്യൂബ്, എം. കെ നവാസ്, എം. ബാബു, റ്റി. എ കലാം, ലിയാഖത്ത്, ഇഖ്ബാല്‍ സാഗര്‍, ഇ.എന്‍.എസ് നവാസ്, മുജീബ് കലാം, നിയാസ് മസ്‌ക്കന്‍, നസീര്‍ യാഫി, ശാഫി റഹ്മത്തുല്ല, സുനീര്‍ ഇസ്മയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."