റേഡിയോ ജോക്കിയുടെ കൊലപാതകം: അപ്പുണ്ണിയും പൊലിസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സാത്താന് അപ്പുണ്ണി എന്ന അപ്പുണ്ണി പൊലിസ് കസ്റ്റഡിയിലായി. കേസിലെ മുഖ്യപ്രതിയായ അലിഭായിയുടെ സഹായിയായ അപ്പുണ്ണി കേസിലെ മൂന്നാം പ്രതിയാണ്.
കായംകുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ആലപ്പുഴ ഭാഗത്തുള്ള സുഹൃത്തായ സ്ത്രീയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് അപ്പുണ്ണി.
കേസിലെ പ്രതികളില്‍ മിക്കവരും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. സത്താറാണ് ഇനി അറസ്റ്റിലാകാനുള്ളത്. സത്താറിനെ നാട്ടിലെത്തിക്കാന്‍ നാട്ടിലെത്തിക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ട്. നാലരലക്ഷം റിയാലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സത്താറിന് ഖത്തറില്‍ യാത്രാ നിരോധനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."