ജില്ലയില്‍ പരിസ്ഥിതി ദിനാചരണം
കൊല്ലം: കൊല്ലം ജില്ലാ ഭരണകൂടത്തിന്റെയും ബാര്‍ അസോസിയേഷന്റെയും ഗവണ്‍മെന്റ് ടൗണ്‍ യു.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10ന് കൊല്ലം സിവില്‍ സ്റ്റേഷനിലും ഉച്ച കഴിഞ്ഞ് 2.30ന് ഗവണ്‍മെന്റ് ടൗണ്‍ യു പി സ്‌കൂളിലും ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും.
സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ ആന്റ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ജോര്‍ജ്ജ് മാത്യൂ, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.എസ് ഷാജി എന്നിവര്‍ ഫലവൃക്ഷത്തൈ നടും. അഡീഷണല്‍ ജില്ലാ ജഡ്ജ് ഹണി എം വര്‍ഗീസ് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കും. ഗവണ്‍മെന്റ് ടൗണ്‍ യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ ആന്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് ഇ.എം മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കും. ചടങ്ങില്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി.കെ ബൈജു, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ആര്‍ മനോജ്കുമാര്‍, പ്രഥമാധ്യാപകന്‍ എസ് അജയകുമാര്‍, പി.റ്റി.എ പ്രസിഡന്റ് ജെ ബിജു, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആന്റ് സബ് ജഡ്ജ് എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊല്ലം: പുനലൂര്‍ ചെമ്മന്തൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം വനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു പരിസ്ഥിതിദിന സന്ദേശം നല്‍കും.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ കെ.ബി ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പ്രസംഗിക്കും. പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാല്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(വിജിലന്‍സ്) എസ്.സി ജോഷി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(വൈല്‍ഡ്‌ലൈഫ് ആന്റ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍) ജി ഹരികുമാര്‍, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, പുനലൂര്‍
മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രഭ, കൗണ്‍സിലര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുങ്ങിയവര്‍ പങ്കെടുക്കും.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഡോ. ബി.എസ് കോറി സ്വാഗതവും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(സോഷ്യല്‍ ഫോറസ്ട്രി) സി.എസ് യാലക്കി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."