വ്യാജമദ്യ നിര്‍മാണവും വില്പനയും ചോദ്യം ചെയ്ത വനിതാ പഞ്ചായത്തംഗത്തിന് ഭീഷണി
ആലക്കോട്: വ്യാജമദ്യ നിര്‍മാണവും വില്പനയും ചോദ്യം ചെയ്ത വനിതാ പഞ്ചായത്തംഗത്തിന് തെറി വിളിയും ഭീഷണിയും. ആലക്കോട് പഞ്ചായത്തിലെ തിമിരി വാര്‍ഡ് മെമ്പര്‍ ഇളയിടത്ത് രാജലക്ഷ്മിക്കെതിരേയാണ് വ്യാജമദ്യ ലോബിയുടെ ഭീഷണി.
ചെറുപാറ ചുണ്ണാമുക്ക് കോളനിയിലെ മനോജ്, അനിഷ്, ചന്ദ്രന് എന്നിവര്‍ക്കെതിരേ രാജലക്ഷ്മി പൊലിസില്‍ പരാതി നല്കി. അനീഷിന്റെ നേതൃത്വത്തില്‍ കോളനി കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ചാരായ നിര്‍മാണവും വില്പനയും നടന്നു വരികയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷുദിനത്തില്‍ അനധികൃത മദ്യവില്പന ചോദ്യം ചെയ്തതോടെയാണ് മൂവരും ചേര്‍ന്ന് രാജലക്ഷ്മിയേയും കുടുംബശ്രീ പ്രവര്‍ത്തരെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. പ്രദേശത്തെ വ്യാജമദ്യലോബിക്കെതിരേ പലതവണ പരാതി നല്‍കിയിട്ടും എക്സൈസോ പൊലിസോ നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."