തൃക്കരിപ്പൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ ഭാഗികം
തൃക്കരിപ്പൂര്‍: ടൗണിലെ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ മാരാര്‍ മന്ദിരം, മിലിയാട്ട് ഓഫിസ് എന്നിവ അക്രമിച്ചു തകര്‍ത്തുവെന്നാരോപിച്ച് ബി.ജെ.പി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. ഇന്നലെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തൃക്കരിപ്പുര്‍ ടൗണില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നെങ്കിലും മറ്റു ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു. ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. രാവിലെ കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വിസ് നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ നടക്കാവ് വരെ സര്‍വിസ് നടത്തി.
അതേസമയം തൃക്കരിപ്പൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നുവരുന്ന എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. സംഘ്പരിവാര്‍ ഹര്‍ത്താലില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നീലേശ്വരം സി.ഐയുടെ നേതൃത്വത്തില്‍ ശക്തമായ പൊലിസ് കാവല്‍ ഒരുക്കിയിരുന്നു. രാവിലെ വിവിധ ട്രെയിനുകളിലെത്തിയ തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജ് വിദ്യാര്‍ഥികളെ പൊലീസ് വാഹനത്തില്‍ കോളജിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."