'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍': ഫെയ്‌സ്ബുക് വീണ്ടും കുരുക്കിൽ
'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍' ഉപയോഗിച്ച് ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചതിന് ഫെയ്‌സ്ബുക്കിനെതിരെ നടപടി. കലിഫോര്‍ണിയ ഫെഡറല്‍ കോടതി ജഡ്ജി ജയിംസ് ഡൊണാറ്റോയാണ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന പരാതിയില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടിക്കു നിര്‍ദേശിച്ചത്. ഇല്ലിനോയ് പ്രദേശവാസികളായ ഒരു കൂട്ടം ഉപയോക്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടിക്കു നീങ്ങുന്നത്. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാനായി ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമത്തിനെതിരെയാണ് ഫേസ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം എന്നാണു പരാതി.
കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് ചോര്‍ത്തി കേംബ്രിഡ്ജ അനാലിറ്റിക്ക് പോലുള്ള സ്വകാര്യസ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്തിയെന്ന വിവാദം നിലനില്‍ക്കെയാണ് ഫെയ്‌സ്ബുക് പുതിയ കുരുക്കില്‍ പെട്ടത്.
അപ്‌ലോഡ് ചെയ്ത ഫോട്ടോ ആരുടേതെന്ന് തിരിച്ചറിഞ്ഞ് അവരുടെ പേരും ചിത്രത്തിനൊപ്പം കാണിക്കാന്‍ സഹായിക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍ 2010ലാണു ഫെയ്‌സ്ബുക് നടപ്പിലാക്കിയത്. ഫെയ്‌സ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യമ്പോഴും, ഫോട്ടോയില്‍ വ്യക്തികളെ ടാഗ് ചെയ്യുമ്പോഴും ആ വ്യക്തിയുടെ മുഖരൂപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ്‌വെയര്‍ പരിശോധിച്ചു ശേഖരിച്ചു വയ്ക്കും. പിന്നീട് അതേ വ്യക്തിയുടെ മുഖം അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളില്‍ ഉണ്ടെങ്കില്‍ അതു തിരിച്ചറിഞ്ഞ് അവരുടെ പേരും ചിത്രത്തിനൊപ്പം കാണിക്കും. ഇതാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിലൂട ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം ഓഫ് ചെയ്തു വക്കാനുള്ള സംവിധാനവും ഫേസ്ബുക്ക് സൗകര്യപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആയ ബയോമെട്രിക് ഡാറ്റ ശേഖരിക്കുന്നത് ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുമെന്നാണു പരാതിക്കാരുടെ വാദം.
ഉപേഭാക്താക്കളിലേക്ക് പരസ്യങ്ങളും, മറ്റു വിവരങ്ങളും എത്തിക്കാന്‍ ഒട്ടേറെ വെബ്‌സൈറ്റുകളും ആപ്പുകളും ഫെയ്‌സ്ബുക്കിനെ ഒരു മാധ്യമമായി ഉപയോഗിക്കുന്നുണ്ട്. ഈ വെബ്‌സൈറ്റുകള്‍ ഫെയ്‌സ്ബുക്കിന്റെ ലൈക്ക്, ഷെയര്‍ ബട്ടണുകള്‍ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതും പതിവാണ്. ഫെയ്‌സ്ബുക് വഴി മറ്റു വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും കയറുമ്പോഴും ഫെയ്‌സ്ബുക് പരസ്യങ്ങള്‍ വഴിയുംമെല്ലാം വിവരശേഖരണം നടക്കുന്നുണ്ട്. ഇതു ഉപയോക്താക്കഴുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ച പരസ്യങ്ങളും മറ്റു വിവരങ്ങളും അവരിലേക്ക് എത്തിക്കാനാണെന്ന് ഫെയ്സ്ബുക്ക് പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡേവിഡ് ബാസെര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."