വന്‍കിടക്കാര്‍ക്കായി സംസ്ഥാനം തോറ്റുകൊടുക്കുന്നു: സുധീരന്‍
തൃശൂര്‍: വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോടതിയില്‍ കേസ് തോറ്റുകൊടുക്കുന്ന സംസ്ഥാന സര്‍ക്കാരും കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഇന്ത്യയെ തീറെഴുതുന്ന കേന്ദ്രസര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയ്ക്ക് തൃശൂര്‍ തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതലാളികള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് കമ്മ്യൂണിസത്തിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഭൂമി തീറെഴുതുന്നതില്‍ സി.പി.എമ്മിനൊപ്പം സി.പി.ഐയും ചേര്‍ന്നിരിക്കുകയാണ്. മോദിയെ കടത്തിവെട്ടുന്ന ദലിത് വേട്ടയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തിനുകീഴില്‍ കേരളത്തില്‍ നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളും ദലിതുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ ക്രൂരമായി വേട്ടയാടപ്പെടുകയാണെന്നും സുധീരന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി തൊഴില്‍ നിയമങ്ങള്‍പോലും അട്ടിമറിക്കുകയാണ്. നരേന്ദ്രമോദി വര്‍ഗീയ ഫാസിസത്തിന്റേയും പിണറായി വിജയന്‍ രാഷ്ട്രീയ ഫാസിസത്തിന്റേയും വക്താക്കളാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."