വിദ്യാര്‍ഥിനികളെ വശീകരിച്ച വനിതാ പ്രൊഫസര്‍ക്ക് ഗവര്‍ണറുമായി ബന്ധമെന്ന് ആരോപണം
കോയമ്പത്തൂര്‍:ഉന്നതര്‍ക്കൊപ്പം രാത്രി കഴിഞ്ഞ് കൂടിയാല്‍ പരീക്ഷയില്‍ എളുപ്പം പാസാകാമെന്ന് വിദ്യാര്‍ഥിനികളെ ഫോണിലൂടെ വശീകരിച്ച വനിതാ കോളജ് പ്രൊഫസര്‍ അറസ്റ്റില്‍.അരുപ്പുകോട്ട ദേവാങ്കര്‍ കോളജിലെ ഗണിത വിഭാഗം പ്രൊഫസര്‍ നിര്‍മലാ ദേവിയാണ് അറസ്റ്റിലായത്. നാല് വിദ്യാര്‍ഥിനികളുമായി മൊബൈല്‍ ഫോണില്‍ നിര്‍മലാ ദേവി നടത്തിയ സംഭാഷണമാണ് അറസ്റ്റിന് വഴിയൊരുക്കിയത്. വിരുദുനഗര്‍ മജിസ്‌ട്രേറ്റ് മുംതാസ് മുമ്പാകെ ഹാജരാക്കിയ നിര്‍മലാ ദേവിയെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇതിനിടയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ പന്‍വാരിലാല്‍ പുരോഹിത് സംഭവത്തെ പറ്റി അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ നിയമിച്ചത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ട കേസില്‍ ഗവര്‍ണര്‍ ഇടപെട്ടതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
ഇതേ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഗവര്‍ണര്‍ രാജ്ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തനിക്ക് പ്രൊഫ. നിര്‍മലാ ദേവിയെ അറിയില്ലെന്ന് വ്യക്തമാക്കി. അതേ സമയം പ്രൊഫ. നിര്‍മലാ ദേവിയുടെ ഫോണ്‍ സംഭാഷണത്തില്‍ തനിക്കു ഗവര്‍ണറെ ഏത് സമയത്തും കയറി ചെന്ന് കാണാന്‍ കഴിയുമെന്നും ഗവര്‍ണറുമായി അടുത്ത ബന്ധമാണെന്നും പറയുന്നുണ്ട്. നിര്‍മലാ ദേവിയില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇതില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍,ഫോണ്‍ നമ്പര്‍, സന്ദേശങ്ങള്‍ എന്നിവയുണ്ട്. നിര്‍മലാ ദേവിയുടെ സംഭാഷണം തമിഴ്‌നാട് ഗവര്‍ണറിലേക്കു വിരല്‍ ചൂണ്ടുന്നതിനാല്‍ ഗവര്‍ണറെ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിക്കണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."