HOME
DETAILS
MAL
സമഗ്ര ആദിവാസി സാക്ഷരത ജില്ലാതല ഉദ്ഘാടനം ഇന്ന്
backup
April 18 2018 | 04:04 AM
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന് പട്ടികവര്‍ഗ വകുപ്പിന്റെ സഹകരണത്തോടെ 100 ആദിവാസി ഊരുകളില്‍ നടത്തുന്ന സമഗ്ര സാക്ഷരത സാമൂഹ്യ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ മുക്കം മുഹമ്മദ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട് പാഠപുസ്തക വിതരണം നിര്‍വഹിക്കും. ജില്ലയിലെ കോടഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലെ വട്ടച്ചിറ, കുടില്‍പ്പാറ, ആചാര്യ നരേന്ദ്രദേവ് ഊരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."