ഹര്‍ത്താല്‍: മഞ്ചേരിയില്‍ ഒന്‍പത് പേര് റിമാന്‍ഡില്‍
മമഞ്ചേരി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്നലെ മഞ്ചേരിയില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത 19പേരില്‍ ഒന്‍പത് പേരെ റിമാന്‍ഡ് ചെയ്തു.പത്തുപേരെ ജാമ്യത്തില്‍ വിടുകയും ചെയ്തു . സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഹര്‍ത്താലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ചേരിയില്‍ നടന്ന പ്രകടനത്തിന്റെയും അനുബന്ധ സംഭവങ്ങളുടെയും വീഡിയോകള്‍ പൊലിസ് നിരീക്ഷിച്ചുവരികയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി പൊലിസ് സ്റ്റേഷന് പടിക്കല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
നിലമ്പൂരില്‍ 50
പേര്‍ക്കെതിരേ
കേസെടുത്തു
നിലമ്പൂര്‍: ഹര്‍ത്താലിന്റെ മറവില്‍ കട അടപ്പിക്കുന്നതിന്റെ മറവില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന നഗരസഭാ വനിത കൗണ്‍സിലറുടെ പരാതിയില്‍ ഒരാളെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പാടിക്കുന്ന് പുന്നക്കാടന് റഫീഖിനെ (30)യാണ് എസ്.ഐ പി.ജെ കുര്യാക്കോസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ബസ്സ്റ്റാന്‍ഡിനു സമീപത്തെ ബേക്കറി ഉടമയും സി.പി.എം നഗരസഭാ കൗണ്‍സിലറുമായ അരുമ ജയകൃഷ്ണന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയും കെസെടുത്തിട്ടുണ്ട്. വിവിധ കേസുകള്‍ ചാര്‍ത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
മമ്പാട് 11 പേരെ പൊലിസ് അറസ്റ്റ് ചെയ്തു
നിലമ്പൂര്‍: ഹര്‍ത്താലിന്റെ പേരില്‍ അനുമതിയില്ലാതെ മമ്പാട് ടൗണില്‍ പ്രകടനം നടത്തിയതിന് തദ്ദേശ വാസികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ 11 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
മേപ്പാടം കെ.ടി ഉണ്ണിമുഹമ്മദ് (31), ടാണ വി.കെ ഫവാസ് (25), പൊങ്ങല്ലൂര്‍ എം. അബ്ദുല്‍ മുനീര്‍ (33), കെ.ടി നവാസ് (27) എന്നിവരേയും, ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് എസ്.ഐ ബിനു തോമസ് അറസ്റ്റ് ചെയ്തത്.
പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. സി.സി.ടി.വി, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."