പാറമടക്കെതിരേ ശവപ്പെട്ടിയില്‍ കിടന്ന് പ്രതിഷേധം
മൂവാറ്റുപുഴ: പാറമടക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വയോധികന്റെ ശവപ്പെട്ടി സമരം. പൂനാട്ട് വീട്ടില്‍ പി.ജെ അലോഷ്യസാണ് പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയില്‍ കിടന്ന് പ്രതിഷേധിക്കുന്നത്.
ആയവന പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പെട്ട ഏനാനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടക്കെതിരെ പരിസരവാസികള്‍ മരരംഗത്തിറങ്ങിയിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെയാണ് ശവപെട്ടി സമരവുമായി അലോഷ്യസ് രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാന പാതയില്‍ പെട്ട രണ്ടാര്‍ കല്ലൂര്‍ക്കാട് കോട്ടറോഡരുകിലാണ് പാറമട പ്രവര്‍ത്തിക്കുന്നത്. നൂറ്റമ്പതോളം കുടുംബങ്ങള്‍ ഇതിനു പരിസരത്തായി താമസിക്കുന്നുണ്ട്. ശക്തിയേറിയ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നടത്തുന്ന പാറ പൊട്ടിക്കല്‍ മൂലം സമീപത്തെ കോണ്‍ക്രീറ്റു വീടുകളുടെ ഭിത്തിയടക്കം വിണ്ടുകീറുകയുംവീടുകളുടെ ഒടുകള്‍ തകര്‍ന്നു വീഴുകയും ചെയ്യുന്നത് നിത്യസംഭവമാണ്. ഇതിനു പുറമെ കോട്ടറോഡിന് കുറുകെയുള്ള കലുങ്ക് അടച്ച് നീര്‍ച്ചാലിന്റ ഒഴുക്ക് തടഞ്ഞത് മൂലം റോഡില്‍ വെള്ളം കെട്ടി നിന്ന് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായി.
നിരവധി വാഹനങ്ങളാണിവിടെ അപകടത്തില്‍ പെട്ടത്. പാറമടലോബിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പല വട്ടം പരാതിയുമായി നാട്ടുകാര്‍ രംഗത്തു വന്നങ്കിലും നിയമ ലംഘനങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപെട്ടവര്‍ തയാറായിട്ടില്ല. പാറ കഷണങ്ങള്‍ തെറിച്ച് വീണ് അപകടങ്ങള്‍ ഉണ്ടായിട്ടും നടപടിയില്ല. ഈ സാഹചര്യത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പരത്തിപാറമടകള്‍ പ്രവര്‍ത്തിപ്പിച്ചും സംസ്ഥാന പാതയില്‍ പാറമടക്കു സമീപമുള്ള കലുങ്കുകള്‍ അടച്ചു കെട്ടുകയും ഇതുവഴിയുള്ള നീരൊഴുക്ക് തടയുകയും ചെയ്തിരുന്നു. ഇതിനെതിരേ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിരുന്നങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് അലോഷ്യസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."