കക്കോവ് പള്ളി ആരാധനയ്ക്ക് തുറന്നുകൊടുക്കണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കക്കോവ്: സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യമൊരുക്കരുതെന്നും കക്കോവ് ജുമുഅത്ത് പള്ളി ആരാധനക്കായി തുറന്നുകൊടുക്കണമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമുദായത്തിനു ആത്മീയവും സാമൂഹികവുമായ പുരോഗതി നേടിക്കൊടുക്കുന്ന മഹല്ലുതലങ്ങളില്‍ സംഘര്‍ഷവും ഭിന്നിപ്പും സൃഷ്ടിക്കുന്നത് ആപത്കരമാണ്. സമസ്തയുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവണതകള്‍ ഉണ്ടണ്ടാവില്ല. മഹല്ലുകളില്‍ ആസൂത്രിത അക്രമങ്ങള്‍ സൃഷ്ടിക്കുന്ന ചിലരുടെ ശ്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കരുതെന്നും ഇക്കാര്യത്തില്‍ നീതിപൂര്‍വം ഇടപെടാന്‍ ഭരണാധികാരികളും നിയമപാലകരും തയാറാവണമെന്നും തങ്ങള്‍ പറഞ്ഞു.
ആര്‍.ഡി.ഒ നിര്‍ദേശപ്രകാരം അടച്ചുപൂട്ടിയ കക്കോവ് പള്ളി സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി, എസ്.വൈ.എസ് ജില്ലാ വൈസ്പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങള്‍ എന്നിവരും സംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."