HOME
DETAILS
MAL
ഫെയ്സ്ബുക്കിലൂടെ വീട്ടമ്മയെ അപമാനിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
backup
April 18 2018 | 09:04 AM
പയ്യന്നൂര്‍: ഫെയ്സ്ബുക്കിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിച്ച് വീട്ടമ്മയെ അപമാനിച്ച കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പുഞ്ചക്കാട്ടെ വിവാഹമോചിതയായ 40കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയും വിദേശത്ത് ജോലിയുമുള്ള വലിയകുതിരുമ്മല് ഇട്ടുമ്മല്‍ ദിലീപി(33)നെതിരേ സ്റ്റേഷന് എസ്.എച്ച്.ഒ എം.പി ആസാദ് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2015 മുതല്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വീട്ടമ്മയെകുറിച്ച് അപകീര്‍ത്തീകരമായ പോസ്റ്റിട്ടതിന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വിദേശത്ത് കഴിയുന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."