HOME
DETAILS
MAL
ഹര്‍ത്താല്‍ സംഘര്‍ഷം: കോഴിക്കോട്ട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
backup
April 18 2018 | 10:04 AM
കോഴിക്കോട്: തിങ്കളാഴ്ചയിലെ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് കോഴിക്കോട്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലാ പൊലിസ് മേധാവി എസ് കാളിരാജ് മഹേഷ് കുമാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കേരളാ പൊലിസ് ആക്ടിലെ 78, 79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞ. ഇതുപ്രകാരം കോഴിക്കോട് ജില്ലയില്‍ പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, റാലികള്‍, മാര്‍ച്ചുകള്‍ എന്നിവ നടത്താന്‍ പാടില്ല.
മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."