റഷ്യക്കെതിരേ ഉപരോധം; തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിക്കി ഹാലെ
വാഷിങ്ടണ്‍: സിറിയന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിനെ തുടര്‍ന്ന് റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന തന്റെ പ്രസ്താവനയെ വൈറ്റ് ഹൗസ് തള്ളിയതിനെതിരേ യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ. ഉപരോധം സംബന്ധിച്ച പ്രസ്താവന നടത്തിയതില്‍ തനിക്ക് ആശയ കുഴപ്പങ്ങളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു.
തെറ്റായ ആശയ വിനിയമത്തിലാണ് റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് നിക്കി ഹാലെ പ്രസ്താവന നടത്തിയതെന്ന് നേരത്തെ വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.
ഇതിനെ തള്ളിയാണ് നിക്കി ഹാലെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ ഉപരോധം സംബന്ധിച്ച നിക്കി ഹാലെയുടെ പ്രസ്താവന വന്നതോടെ പ്രസിഡന്റ് അസ്വസ്ഥനായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യക്കെതിരേ ഇത്തരത്തിലുള്ള ഉപരോധ ശ്രമങ്ങളൊന്നുമില്ലെന്ന് ട്രംപ് അധികൃതരോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നിക്കി ഹാലെക്ക് തെറ്റ് പറ്റിയതാണെന്നും ആശയ കുഴപ്പമാണ് സംഭവിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."