കോണ്‍. പ്രാദേശിക നേതാവിന്റെ കൊല സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം ആറുപേര്‍ കുറ്റക്കാര്‍
ചേര്‍ത്തല (ആലപ്പുഴ ): കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന ചേര്‍ത്തല കൊച്ചുപറമ്പില്‍ കെ.എസ്.ദിവാകര(56)നെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ചേര്‍ത്തല നഗരസഭയിലെ ചേപ്പിലപൊഴി വി.സുജിത്ത് (മഞ്ജു -38), കോനാട്ട് എസ്.സതീഷ് കുമാര്‍(കണ്ണന്‍ -38), ചേപ്പിലപൊഴി പി.പ്രവീണ്‍(32), വാവള്ളി എം.ബെന്നി(45), ചൂളയ്ക്കല്‍ എന്‍.സേതുകുമാര്‍(45), സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പത്ത് വെളി ആര്‍.ബൈജു(45) എന്നിവരെയാണ് ആലപ്പുഴ അതിവേഗ കോടതി ട്രാക്ക് മൂന്ന് ജഡ്ജി അനില്‍ കുമാര്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ 21ന് വിധിക്കും.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കയര്‍ കോര്‍പറേഷന്റെ വീട്ടിലൊരു കയര്‍ ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പനയ്ക്ക് ബൈജുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ദിവാകരന്റെ വീട്ടിലെത്തിയിരുന്നു. വില കൂടുതലാണെന്ന കാരണത്താല്‍ ദിവാകരന്‍ തടുക്ക് വാങ്ങിയില്ല.
എന്നാല്‍ തടുക്ക് കൊണ്ടുവന്നവര്‍ നിര്‍ബന്ധപൂര്‍വം അവിടെ വച്ചിട്ട് പോയി. അന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് വിഷയം ഉന്നയിക്കുകയും ഇത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടാക്രമിച്ച് തടിക്കഷ്ണം കൊണ്ട് ദിവാകരന്റെ തലയ്ക്ക് അടിക്കുകയും തടയാന്‍ ശ്രമിച്ച ദിലീപിനെയും ദിലീപിന്റെ ഭാര്യ രശ്മിയെയും ആക്രമിച്ചെന്നുമായിരുന്നു കേസ്. ചികിത്സയിലിരിക്കെ ദിവാകരന്‍ മരിച്ചതോടെയാണ് സംഭവം കൊലപാതകമായത്. സി.പി.എം നേതാവായ ബൈജുവിനെ തുടക്കത്തില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ആറാം പ്രതിയാക്കിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു ബൈജുവിനെ സി.പി. എം നീക്കം ചെയ്തിരുന്നു.
ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ബൈജു. വ്യാജ വിസ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ഇയാള്‍ ഇപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."