ശ്രദ്ധേയമായി സമസ്ത ഉത്തരമേഖലാ ആദര്‍ശ പഠന ക്യാംപ്
തലശ്ശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശതാബ്ദി ആഘോഷ കാംപയിന്റെ ഭാഗമായി തലശ്ശേരിയില്‍ ഉത്തരമേഖലാ ആദര്‍ശ പഠന ക്യാംപ് നടത്തി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കുടക് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പങ്കെടുത്ത ക്യാംപ് ടൗണ്‍ഹാളില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമര്‍കോയ തങ്ങള്‍ കൊടിയേറ്റിയതോടെ തുടങ്ങിയ ക്യാംപില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി.
കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, എം.എം അബ്ദുല്ല ഫൈസി കുടക്, നാസര്‍ ഫൈസി കൂടത്തായി, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം ബാഖവി പൊന്ന്യം സംസാരിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ ക്ലാസ് നയിച്ചു.
സമസ്ത അജയ്യമാണ് എന്ന സെഷന്‍ കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.പി മുസ്തഫല്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഷൗക്കത്തലി മട്ടന്നൂര്‍ സംസാരിച്ചു.
കെ.പി.കെ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍ അല്‍അസ്ഹരി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ശരീഫ് ബാഖവി, സുബൈര്‍ ബാഖവി, ബഷീര്‍ ഹാജി കുടക്, എ.കെ അബ്ദുല്‍ബാഖി, അബ്ദുറഹ്മാന്‍ ഹൈതമി, വേങ്ങാട് ഉസ്മാന്‍ ഹാജി, സത്താര്‍ വളക്കൈ, റസാഖ് പാനൂര്‍, ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, പി.ടി മുഹമ്മദ്, മുഹമ്മദ് ദാരിമി അരിയില്‍, കെ.പി മുഹമ്മദ് ഹാജി ഓടക്കാട്, ആര്‍. അബ്ദുല്ല ഹാജി, ഡോ. കെ.കെ.പി മുസ്തഫ, ലത്തീഫ് ഫൈസി, അലി ഹാജി കണ്ണവം, കെ.പി മുഹമ്മദ്, അബൂബക്കര്‍ ദാരിമി, എസ്.കെ ഹംസ ഹാജി, ഷഹീര്‍ പാപ്പിനിശ്ശേരി, സലാം ഇരിക്കൂര്‍, കൊതേരി മുഹമ്മദ് ഫൈസി, സി. മുഹമ്മദ് കുഞ്ഞി, സൂപ്പി ഹാജി, സലീം എടക്കാട്, എ.പി ഇസ്മാഈല്‍, ആര്‍.വി അബൂബക്കര്‍ യമാനി തുടങ്ങിയവര്‍ പങ്കെടുത്തു.
ഉപാധികളില്‍ തീരുമാനമായാല്‍ സുന്നി ലയനം: ജിഫ്‌രി തങ്ങള്‍
തലശ്ശേരി: സമസ്ത മുന്നോട്ടുവച്ച ഉപാധികളില്‍ തീരുമാനമായാല്‍ വിട്ടുപോയ സുന്നികളുമായുള്ള ലയനം സാധ്യമാകുമെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശതാബ്ദി ആഘോഷ കാംപയിന്റെ ഭാഗമായി തലശ്ശേരിയില്‍ ഉത്തരമേഖലാ ആദര്‍ശന പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലയനകാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ലയന ചര്‍ച്ച ആരംഭിച്ചപ്പോള്‍ 22 ഉപാധികള്‍ സമസ്ത മുന്നോട്ടുവച്ചിട്ടുണ്ട്. സമസ്തയുടെ പരമോന്നത സഭയായ കേന്ദ്ര മുശാവറ യോജിച്ചെടുത്ത തീരുമാനത്തിനെതിരേ ആരു ശബ്ദിച്ചാലും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളും. നേതൃത്വം പറയുന്നത് അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സമസ്ത കേന്ദ്ര മുശാവറ വലിയൊരു കൂട്ടായ്മയാണ്. സമസ്ത പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചകളുടെ ഫലമാണ്. സുന്നി ഐക്യവുമായി ബന്ധപ്പെട്ട വ്യക്തിപരമായ അഭിപ്രായം നേതാക്കള്‍ പൊതുവേദിയില്‍ പറയരുത്.
മുസ്‌ലിം ലോകം പ്രയാസപ്പെടുന്ന കാലഘട്ടത്തില്‍ യോജിക്കാവുന്ന മേഖലകളില്‍ മറ്റു മുസ്‌ലിം സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കും. വിരുദ്ധാഭിപ്രായമുള്ള മുസ്‌ലിം സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കുമ്പോഴും സമസ്തയുടെ ആശയം ആര്‍ക്കുമുന്നിലും പണയം വയ്ക്കില്ലെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."