മജിസ്ട്രേറ്റിന് വീഴ്ചയുണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കുന്നു
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ യഥാസമയം റിമാന്‍ഡ് ചെയ്യുന്നതില്‍ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വീഴ്ച വരുത്തിയെന്ന പരാതി ഹൈക്കോടതി പരിശോധിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ ഏഴിന് രാത്രിയില്‍ മജിസ്ട്രേറ്റ് എം. സ്മിതയുടെ വീട്ടില്‍ ശ്രീജിത്തിനെ ഹാജരാക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചില്ലെന്ന് റൂറല്‍ പൊലിസ് മേധാവി എ.വി ജോര്‍ജ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നല്കിയ പരാതിയില്‍ പറയുന്നു.
കീഴ്ക്കോടതികളുടെ ചുമതലയുള്ള ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ കെ. ഹരിപാലിനും പരാതിയുടെ പകര്‍പ്പ് നല്‍കിയിരുന്നു. ഇത് പരിഗണിച്ച രജിസ്ട്രാര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. മജിസ്ട്രേറ്റ് എം. സ്മിതയോടു വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഇന്നലെ വൈകിട്ടു തന്നെ സി.ജെ.എം റിപ്പോര്‍ട്ട് നല്‍കിയെന്നും ഇന്ന് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയശേഷം റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കുമെന്ന് തീരുമാനിക്കുമെന്നും രജിസ്ട്രാര്‍ കെ. ഹരിപാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."