HOME
DETAILS

ദിവ്യ എസ്. അയ്യര്‍ സ്വകാര്യവ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമി

  
backup
April 18 2018 | 19:04 PM

%e0%b4%a6%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0


തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറായിരിക്കെ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്കു നല്‍കിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തല്‍.
ജില്ലാ സര്‍വേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ഇതു പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയത്. കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്റെ ഭാര്യയാണ് ദിവ്യ.
ഒരു കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തത് വിവാദമായിരുന്നു. ഭൂമി ലഭിച്ചയാള്‍ ശബരീനാഥന്റെ കുടുംബസുഹൃത്താണെന്നും ആരോപണമുയര്‍ന്നിരുന്നു. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തു 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭൂമി കഴിഞ്ഞ ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാര്‍ ഏറ്റെടുത്തിരുന്നു. ഇവിടെ അയിരൂര്‍ പൊലിസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പഞ്ചായത്തും ചില സന്നദ്ധ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്.
എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടറായിരുന്ന ദിവ്യയ്ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനു ശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കി ഭൂമി അവര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാതെയാണ് സബ് കലക്ടര്‍ തീരുമാനമെടുത്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. നടപടി വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ദിവ്യയെ സബ് കലക്ടര്‍ പദവിയില്‍നിന്ന് തദ്ദേശസ്വംഭരണ വകുപ്പിലേക്കു മാറ്റിയിരുന്നു.
തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമാണ് ദിവ്യയ്‌ക്കെതിരേ ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് ശബരീനാഥന്‍ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago