'കുട്ടിക്കഥകളി'; തണല്‍ വിദ്യാര്‍ഥികളുടെ നാടകം ശ്രദ്ധേയമായി
എടച്ചേരി: തണല്‍ അഗതി മന്ദിരത്തിലെ സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കുട്ടിക്കഥകളി എന്ന നാടകം ശ്രദ്ധേയമായി. മറ്റു കുട്ടികളെ പോലെ ആടാനും, പാടാനും ആവില്ലെങ്കിലും നാടകാഭിനയം പോലുള്ള കലയില്‍ തങ്ങളും മോശക്കാരല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇവരുടെ നാടകം.
വിദ്യാഭ്യാസമെന്നത് പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കലല്ല മറിച്ച് ഓരോരുത്തരിലും ഉള്ള കഴിവ് എന്ത് തന്നെയായാലും അതിനെ പരിപോഷിപ്പിക്കലാണെന്ന് തെളിയിക്കുന്നതായിരുന്നു ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ഈ നാടകത്തിന്റെ പ്രമേയം. സ്വന്തം മക്കളുടെ കഴിവുകള്‍ അവഗണിച്ചുകൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് തന്നെ മക്കളെത്തണമെന്ന് ശാഠ്യം പിടിക്കുന്ന രക്ഷിതാക്കള്‍ക്ക് ഒരു താക്കീത് കൂടിയായി കുട്ടികളുടെ കുട്ടിക്കഥകളിയെന്ന നാടകം .
തണല്‍ ഭിന്നശേഷി നാട്യകലാ സംഘമാണ് നാടകം അവതരിപ്പിച്ചത്. തണല്‍ അന്തേവാസികളായ വയോധികര്‍ അവതരിപ്പിച്ച 'നഗര വയോധികന്‍' എന്ന നാടകവും അരങ്ങേറി. ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച കുട്ടിക്കഥകളി എന്ന നാടകം അഭിനയത്തികവും കാലത്തിനൊത്ത സന്ദേശവും കൊണ്ട് കാണികളുടെ മനം കവര്‍ന്നു.
കുട്ടികളെ ഒന്നാമതാക്കാന്‍ മത്സരിക്കുന്ന കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഹൃദ്യമായ കാഴ്ചകളില്‍ അവതരിക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാരില്‍ അത് അത്ഭുതം സൃഷ്ടിച്ചു.
പ്രൊഫഷനല്‍ നാടകങ്ങളെ വെല്ലും വിധം തണല്‍ അധ്യാപകനും നാടക സംവിധായകനുമായ ദീപു തൃക്കോട്ടൂരായിരുന്നു സംവിധാനം. ഉപേക്ഷിക്കപ്പെടുന്ന അമ്മ കാലത്തിന്റെ മുറിവാണെന്നും ഹൃദയ ബന്ധം കൊണ്ട് മാതാപിതാക്കളെ ചേര്‍ത്ത് പിടിച്ച് നാം മാറിയ കാലത്തിന് തിരുത്താവണമെന്നുമുള്ള നാടക സന്ദേശം ഏറ്റെടുത്താണ് നിറഞ്ഞ കണ്ണോടെ കാണികള്‍ പിരിഞ്ഞു പോയത്.
സാമൂഹ്യ പ്രവര്‍ത്തക കാഞ്ചന മാല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വി സകരിയ അധ്യക്ഷനായി. സകൂള്‍ പ്രിന്‍സിപ്പല്‍ നിപിന്‍ദാസ് കണ്ണൂര്‍, ശശികുമാര്‍ പുറമേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."