കഞ്ചാവുമായി നാലുപേര്‍ കൊടുവള്ളിയില്‍ പിടിയില്‍
കൊടുവള്ളി: കര്‍ണാടകയില്‍നിന്ന് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും കടത്തി കേരളത്തില്‍ വില്‍പന നടത്തുന്ന നാലംഗ സംഘം കൊടുവള്ളിയില്‍ പിടിയില്‍. രണ്ടുകിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ അങ്ങാടിപ്പുറം പുത്തനങ്ങാടി ആണ്ടണ്ടിയാന്‍പറമ്പില്‍ മുഹമ്മദ് ഉസ്സയിന്‍ എന്ന സദ്ദാം (25), പാലത്തിങ്ങല്‍ മുഹമ്മദ് റിയാസ് (28), കക്കാട്ടുമ്മല്‍ മുര്‍ഷിദ് (23), അങ്ങാടിക്കോടന്‍ വീട്ടില്‍ ആശിഖ് (23) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് റൂറല്‍ എസ്.പി എം.കെ പുഷ്‌കരനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊടുവള്ളി സി.ഐ ചന്ദ്രമോഹനും സംഘവും ഇന്നലെ വൈകിട്ടോടെ മുക്കിലങ്ങാടിയില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച മാരുതി റിറ്റ്‌സ് കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടണ്ട്. കാറില്‍ കഞ്ചാവുമായി യാത്ര ചെയ്ത് ആവശ്യക്കാര്‍ക്ക് മൊത്തമായും ചില്ലറയായും വില്‍പന നടത്തുകയാണ് ഇവര്‍ ചെയ്തുവരുന്നത്. പിടിയിലായ മുഹമ്മദ് ഉസ്സയിന്‍ കൊടുവള്ളി പാലക്കുറ്റിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിച്ചുവരികയാണ്.
മുഹമ്മദ് റിയാസ് നേരത്തെ മൈസൂരില്‍ കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായിരുന്നു. താമരശേരി ഡിവൈ.എസ്.പി പി.സി സജീവന്‍, നാര്‍കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി അശ്വകുമാര്‍, സി.ഐ ചന്ദ്രമോഹന്‍, എസ്.ഐ പ്രജിഷ്, എ.എസ്.ഐ രാജീവ് ബാബു, ഷിബിന്‍ ജോസഫ്, ഹരിദാസന്‍, സതീഷ് കുമാര്‍, ബിജുരാജ്, അബ്ദുറഹീം, ജനാര്‍ദ്ധനന്‍ എന്നിവരും പൊലിസ് സംഘത്തിലുണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."