വള്ളിക്കുന്നിലെ മത്സ്യത്തൊഴിലാളികള്‍ അവഗണനയുടെ നടുക്കടലില്‍
വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ മത്സ്യത്തൊഴിലാളികള്‍ എന്നും അവഗണനയുടെ നടുക്കടലില്‍. മലപ്പുറം ലോകസഭാ മണ്ഡലത്തിലെ തന്നെ ഏക തീരദേശ പഞ്ചായത്താണ് വള്ളിക്കുന്ന്. പഞ്ചായത്തിലെ കടലുണ്ടി നഗരം, ആനങ്ങാടി, ബാഫഖി നഗര്‍, മുതിയം ബീച്ച്,പരപ്പാല്‍ ബീച്ച് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കാലങ്ങളായി ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചു വരികയാണ്. തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും ഏറ്റവും പ്രധാനമായ ആവശ്യമാണ് ആനങ്ങാടി ബീച്ച് കേന്ദ്രമായി ഒരു മിനി ഹാര്‍ബര്‍ വേണം എന്നത്.
നിരവധി വര്‍ഷങ്ങള്‍ക്കപ്പുറം മുതല്‍ തന്നെ ഓടക്കാരും തോണിക്കാരും മത്സ്യ ബന്ധനം നടത്തിയിരുന്നത് കടലുണ്ടി നഗരം തെക്കെ കടപ്പുറം കേന്ദ്രീകരിച്ചാണ്. ആദ്യ കാലം മുതലെ തോണി കരക്കടുപ്പിച്ച് കച്ചവടം നടത്തിവന്നിരുന്ന ഈ പ്രദേശത്ത് മത്സ്യ ബന്ധനത്തിന് ഒരു മിനി ഹാര്‍ബര്‍ അനിവാര്യമാണെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന്ന് ഏറെ പഴക്കമുണ്ട്. തൊട്ടടുത്ത മണ്ഡലങ്ങളിലെല്ലാം തുറമുഖ സൗകര്യമുള്ളപ്പോള്‍ വളളിക്കുന്നുകാര്‍ മാത്രം അവഗണിക്കപ്പെടുകയാണ്. മുതിയം തോടിന് പാലവും താമസിക്കുന്ന സ്ഥലത്തിനുള്ള പട്ടയത്തിനും വേണ്ടിയുള്ള മുറവിളികളും തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന വള്ളിക്കുന്ന് വില്ലേജ് മത്സ്യ ഗ്രാമമായി അംഗീകരിക്കണമെന്ന ആവശ്യവും ഇതേ വരെ പരിഹരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."