ജില്ലയില്‍ പാന്‍മസാല ഉപയോഗം കൂടുന്നു
കണ്ണൂര്‍: ജില്ലയില്‍ പാന്‍മസാല ഉപയോഗം കൂടി വരുന്നതായി എക്‌സൈസ് വകുപ്പ് ജില്ലാതല ജനകീയ സമിതി യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ എക്‌സൈസ് വകുപ്പ് 263.440 കിലോ ഗ്രാമിന്റെ പാന്‍മസാല പിടിച്ചെടുത്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.വി സുരേന്ദ്രന്‍ പറഞ്ഞു. ട്രെയിന്‍ വഴിയുള്ള പാന്‍മസാല കടത്ത് തടയാനുള്ള പരിശോധനക്ക് പരിമിതികളുണ്ട്. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് (കോട്പ) 434 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 അബ്കാരി കേസുകളും 48 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 69 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നായി ഉപയോഗിക്കുന്ന 16 നൈട്രോസ്പാം ഗുളികകള്‍ പിടിച്ചെടുത്തു. 7.500 ലിറ്റര്‍ ചാരായവും 45.500 ലിറ്റര്‍ വിദേശമദ്യവും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള 166.63 ലിറ്റര്‍ മദ്യവും 23.100 ലിറ്റര്‍ ബിയറും 70 ലിറ്റര്‍ കള്ളും 3259 ലിറ്റര്‍ വാഷും പിടിച്ചെടുത്തു.
മയക്കുമരുന്ന് പൊടിയായ എം.ഡി.എം.എ 400 മില്ലി ഗ്രാമും എല്‍.എസ്.ഡി 250 ഗ്രാമും ചരസ് 106 ഗ്രാമും കഞ്ചാവ് 13.470 കിലോഗ്രാമും കഴിഞ്ഞമാസം ജില്ലയില്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
ലഹരി ഉപയോഗവും വില്‍പനയും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ കെ.കെ അനില്‍കുമാര്‍ അധ്യക്ഷനായി. വയക്കാടി ബാലകൃഷ്ണന്‍, സി. ബാബു, എം. നൗഷാദ്, ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."