HOME
DETAILS
MAL
പ്ലാസ്റ്റിക് കുടങ്ങള്‍ക്ക് തീവില
backup
April 18 2018 | 23:04 PM
കൈാടുവായൂര്: വേനല്‍ ചൂട് മുതലാക്കി പ്ലാസ്റ്റിക്ക് കുടങ്ങള്‍ വില്പന തകൃതി. വേനലില്‍ വ്യാപകമായ കുടിവെള്ള ക്ഷാമത്തെ മുതലാക്കിക്കൊണ്ടാണ് പ്ലാസ്റ്റിക് കുടങ്ങള്‍ വ്യാപകമായ തോതില്‍ വില്പന നടക്കുന്നത്. കഴിഞ്ഞവര്‍ഷം 24 രൂപക്ക് വിറ്റിരുന്ന കുടങ്ങള്‍ നിലവില്‍ 42 മുതല്‍ 48 രൂപക്കുവരെയാണ് വില്പനയാകുന്നത്.
പൊള്ളാച്ചി, ഉടുമല, പഴനി എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് ഉല്‍പ്പന്ന കമ്പനികളില്‍ നിന്നുമാണ് കുടങ്ങള്‍ പാലക്കാട്ടിലേക്ക് എത്തിക്കുന്നത്. കൊടുവായൂര്‍ , മുതലമട മേഖലകളില്‍ ഗോഡൗണുകളില്‍ സൂക്ഷിച്ച് അവിടെ നിന്നുമാണ് വിതരണം. ഇരുചക്രവാഹനങ്ങളിലാണ് ഭൂരിഭാഗവും കുടങ്ങളുടെ വിതരണം നടക്കുന്നതെന്ന് കുടം വ്യാപാരിയായ തങ്ക രാസ് പറയുന്നു. തമിഴ്നാട്ടില്‍ വില വര്‍ധിപ്പിച്ചതാണ് കുടങ്ങളുടെ വില ജില്ലയിലും വര്ധിക്കുവാന് കാരണമെന്ന് മൊത്ത വിതരണക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."