HOME
DETAILS

ടൂർ പാക്കേജിൽ മക്കയിലെ ജബലുന്നൂർ ഉൾപ്പെടുത്തരുതെന്നു സഊദി ഹജ്ജ് മന്ത്രാലയം 

  
backup
April 19 2018 | 16:04 PM

54645646521132
 
 
മക്ക: മക്കയിലെ ചരിത്ര പ്രസിദ്ധമായ ജബലുന്നൂർ പർവ്വതം ടൂർ പാക്കേജിൽ ഉൾപ്പെടുത്തരുതെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം നിർദേശം നൽകി. ടൂർ ഏജൻസികൾക്കയച്ച മാർഗ നിർദേശത്തിലാണ് ഏറെ  ചരിത്ര പ്രാധ്യാന്യമുള്ള ജബലുന്നൂർ പർവ്വത സന്ദർശനം ഉൾപ്പെടുത്തരുതെന്ന നിർദേശം നൽകിയത്.
 
ജബലുന്നൂർ സന്ദര്ശനത്തിനെത്തുന്നവർ ഇസ്‌ലാമിക ആശയങ്ങൾക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചെയ്യുന്നതിനാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലുമാണ് ഇവിടം ഉൾപ്പെടുത്തരുതെന്ന നിർദേശം നൽകിയിരിക്കുന്നതെന്ന് സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരം  തങ്ങളുടെ കീഴിൽ വരുന്ന ടൂറിസ്റ്റുകളെ ഇവിടേക്ക് കൊണ്ട് വരരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. 
 
ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രാധ്യാനമുള്ള മക്കയിലെ ജബലുന്നൂർ പർവ്വതം കാണാനായി ദിനേന നൂറുകണക്കിന്  വിശ്വാസികളാണ് എത്തിച്ചേരുന്നത്. വിശുദ്ധ കഅബാലയത്തിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ഈ പർവ്വതത്തിന്റെ ഏറ്റവും മുകളിയാണ് വിശുദ്ധ ഖുർആനിന്റെ ആദ്യ സന്ദേശമായ  ഇഖ്‌റഅ് സൂറത് അവതരിപ്പിക്കപ്പെട്ടത്.
 
ദൈവീക സന്നിധിയിൽ നിന്നു മലക്ക് ജിബ്‌രീൽ ആദ്യ ദിവ്യ സന്ദേശം ഓതിക്കേൾപ്പിച്ച സ്ഥലമെന്ന നിലക്ക് മുസ്ലിംകൾ ഏറെ പ്രാധാന്യത്തോടെയാണ് ഇവിടം സന്ദർശിക്കാറുള്ളത്. വിശുദ്ധ ഖുർആനിന്റെ ആദ്യ  സന്ദേശം ഇറങ്ങിയ സ്ഥലമെന്ന നിലക്കാണ് പ്രകാശത്തിന്റെ പർവ്വതമെന്ന അർഥം വരുന്ന ജബലുന്നൂർ എന്ന പേര് തന്നെ വിളിക്കുന്നത്. 
 
ജബലുന്നൂർ മലയിൽ കയറുന്നതിനിടെ സന്ദർശകരിൽ ചിലർ തെന്നിവീണ് പാറക്കെട്ടുകൾക്കിടയിൽ പെട്ട് മരണപ്പെടുന്നുവെന്നും ഇസ്‌ലാം അനുശാസിക്കാത്ത രീതിയിലുള്ള ചില ആചാരങ്ങൾ ചില സന്ദർശകർ തുടരുന്നുവെന്നുമുള്ള  റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മക്ക ഗവർണറേറ്റും ഇസ്ലാമിക കാര്യ  മന്ത്രാലയത്തിന്റെയും നിർദേശത്തെ തുടർന്നാണ് വിലക്കേർപ്പെടുത്തി സർക്കുലർ പുറത്തിറക്കിയതെന്നു സഊദി ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹീം വസ്സാൻ അറിയിച്ചു. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഹജ്ജ് ഉംറ കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago