സി.പി.എമ്മില്‍ വിഭാഗീയത നിലനില്ക്കുന്നു: ബിനോയ് വിശ്വം
നീലേശ്വരം: സി.പി.എമ്മില്‍ വിഭാഗീയതയുടെ അംശം ഇന്നും നിലനില്‍ക്കുന്നതായി സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം. സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പതാക ജാഥക്ക് നീലേശ്വരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ടു വ്യത്യസ്ത കരടുരേഖകള്‍ അവതരിപ്പിക്കപ്പെട്ടത്. സി.പി.എം ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ സാധ്യത തേടുന്ന രേഖ അവതരിപ്പിച്ചപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇതിന് വിപരീതമായ രേഖയാണ് അവതരിപ്പിച്ചത്. സി.പി.എം- സി.പി.ഐ ഐക്യം കാലത്തിന്റെ അനിവാര്യതയാണ്.
ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റൊരു കാലത്തുമില്ലാത്ത ഐക്യത്തോടെയാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.
എന്നാല്‍, രാജ്യത്തെ നിലവിലെ സാഹചര്യം മറികടക്കാന്‍ ഇതുമാത്രം മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."