ജനറല്‍ സെക്രട്ടറി കരട് രാഷ്ട്രീയരേഖ അവതരിപ്പിക്കാത്തത് ആദ്യമായല്ലെന്ന് യെച്ചൂരി
ഹൈദരാബാദ്: ജനറല്‍ സെക്രട്ടറി കരട് രാഷ്ട്രീയ രേഖ അവതരിപ്പിക്കാത്തത് ഇതാദ്യമായല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലതവണ ഇത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭേദഗതികളുടെ എണ്ണം ഇന്നാണ് അറിയുക. തന്റെ ബദല്‍ രേഖ പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിഗണിക്കുന്നത് തെളിയിക്കുന്നത് സി.പി.എമ്മിന്റെ ജനാധിപത്യ സ്വഭാവമാണെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രമേയത്തിലെ വ്യത്യസ്ത നിലപാടുകള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. കരട് രാഷ്ട്രീയ പ്രമേയം കാരാട്ടാണ് അവതരിപ്പിച്ചത്. ഇതില്‍ വിയോജിപ്പുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷ നിലപാട് താനും അവതരിപ്പിച്ചു.
രാഷ്ട്രീയ പ്രമേയത്തിലെ അഭിപ്രായ ഭിന്നത മൂലമാണ് രണ്ട്് രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു.ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി വിശാല ബെഞ്ച് പരിഗണിക്കണം. ലോയയുടെ ദുരൂഹ മരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളിയ സുപ്രിംകോടതി നടപടികളില്‍ പാര്‍ട്ടി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ഏറെ വിവാദമായ ഒരു വിഷയത്തിലുള്ള ഹരജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിച്ചത് നിര്‍ഭാഗ്യകരമാണ്. ഈ വിഷയം സുപ്രിംകോടതിയുടെ വിശാല ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."