റോഹിംഗ്യാ ക്യാംപുകളുടെ സ്ഥിതി ഗുരുതരമെന്ന് മ്യാന്മര്
യാങ്കോന്‍: ബംഗ്ലാദേശിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാംപിലെ സ്ഥിതിഗതികളെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി മ്യാന്മര് മന്ത്രി. അഭയാര്‍ഥി ക്യംപുകളുടെ അവസ്ഥ അതീവ ഗുരുതരവും ദയനീയവുമാണെന്ന് മ്യാന്മര് സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി വിന് മിയാത് അയെ ആരോപിച്ചു. റോഹിംഗ്യകളെ എത്രയും പെട്ടെന്ന് നാട്ടിലേക്കു തിരിച്ചയക്കുന്ന നടപടി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശിലെ കോക്സ്ബസാറിലും പരിസര പ്രദേശങ്ങളിലുമുള്ള റോഹിംഗ്യ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ചിരുന്നു.
'ക്യാംപില്‍ ജീവിക്കുന്ന ജനങ്ങളുടെ അവസ്ഥ അതീവ ഗുരുതരമാണ്. എത്രയും പെട്ടെന്ന് ഇവരെ നാട്ടിലേക്കു തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിക്കുകയാണു വേണ്ടത്.
വര്‍ഷകാലം അടുത്തുവരുന്നതിനാല്‍ ഇക്കാര്യം എത്രയും വേഗത്തില്‍ പരിഗണിക്കേണ്ടതുണ്ട്. '-മന്ത്രി പറഞ്ഞു.
ഏഴു ലക്ഷത്തോളം റോഹിംഗ്യകളാണ് ബംഗ്ലാദേശിലെ വിവിധ അഭയാര്ഥിക്യാംപുകളിലായി കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."