HOME
DETAILS
MAL
സിറിയ വീണ്ടും രാസായുധം പ്രയോഗിക്കാനിടയുണ്ടെന്ന് യു.എസ്
backup
April 20 2018 | 01:04 AM
വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഇനിയും രാസായുധ പ്രയോഗം ആവര്‍ത്തിക്കാനിടയുണ്ടെന്ന് യു.എസ് വൃത്തങ്ങള്‍. ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യങ്ങളോടു ചേര്‍ന്ന് അമേരിക്ക നടത്തിയ മിസൈലാക്രമണത്തിനു ശേഷം നടത്തിയ വിലയിരുത്തലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.
എന്നാല്‍, സഖ്യസേനയുടെ ആക്രമണത്തില്‍ സിറിയന്‍ രാസായുധ ശേഖരം വലിയ തോതില്‍ നശിച്ചിട്ടുണ്ടെന്ന് യു.എസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. രാസായുധ ശേഖരങ്ങള്‍ അടക്കം മൂന്നു കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു സഖ്യസേന ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."