HOME
DETAILS

ഫലപ്രദമല്ലെങ്കില്‍ കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് ഇറങ്ങിപ്പോരുമെന്ന് ട്രംപ്

  
backup
April 20 2018 | 01:04 AM

%e0%b4%ab%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%ae%e0%b5%8d


വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നിശ്ചയിച്ച കൂടിക്കാഴ്ച ഫലപ്രദമല്ലെങ്കില്‍ ഇറങ്ങിപ്പോരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയുമായി ചേര്‍ന്നു നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ആണവ നിരായുധീകരണത്തിന് ഉ.കൊറിയയ്ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നതു തുടരുമെന്നും ഇരുവരും അറിയിച്ചു.
ഫ്‌ളോറിഡയിലെ മാരെ ലാഗോ റിസോര്‍ട്ടില്‍ വച്ചാണ് ട്രംപും ആബെയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഈ വാരം ആദ്യത്തില്‍ നിയുക്ത യു.എസ് ദേശീയ സെക്രട്ടറിയും നിലവിലെ സി.ഐ.എ ഡയരക്ടറുമായ മൈക് പോംപിയോ ഉ.കൊറിയ സന്ദര്‍ശിച്ച വിവരം കൂടിക്കാഴ്ചയില്‍ ട്രംപ് വെളിപ്പെടുത്തി. കിമ്മുമായി നടക്കുന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനായായിരുന്നു സന്ദര്‍ശനമെന്നാണു വിവരം. കിമ്മും പോംപിയോയും തമ്മില്‍ നല്ല സൗഹൃദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നല്ല നിലയില്‍ അവസാനിച്ചുവെന്നും ട്രംപ് അറിയിച്ചു. 2000ത്തിനു ശേഷം അമേരിക്കയും ഉ.കൊറിയയും തമ്മിലുള്ള ഏറ്റവും ഉന്നത തലത്തിലുള്ള നയതന്ത്ര കൂടിക്കാഴ്ചയാണിത്.
'മുന്‍പ് വ്യക്തമാക്കിയ പോലെ ഉ.കൊറിയ ആണവ നിരായുധീകരണത്തിന് തയാറായാല്‍ എല്ലാ അര്‍ഥത്തിലും ശോഭനമായ വഴിയാണ് അവര്‍ക്കു മുന്നിലുള്ളത്. അത് അവര്‍ക്കും ലോകത്തിനും മികച്ച ദിവസമായിരിക്കും. '
കിം, ട്രംപ് കൂടിക്കാഴ്ച അടുത്ത മാസമോ ജൂണിലോ നടക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഉ.കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങിലോ ഉ.കൊറിയയ്ക്കും ദ.കൊറിയയ്ക്കുമിടയിലുള്ള സൈനികരഹിത മേഖലയിലോ ആയിരിക്കും ചരിത്രപരമായ കൂടിക്കാഴ്ച നടക്കുകയെന്നാണു കരുതപ്പെടുന്നത്. സ്റ്റോക്ക്‌ഹോം, ജനീവ, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്.
ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും കിം ജോങ് ഉന്നുമായുമുള്ള കൊറിയന്‍ ഉച്ചകോടി അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്. ഏപ്രില്‍ 29നാണ് കൊറിയകള്‍ക്കിടയിലുള്ള സൈനികരഹിത പ്രദേശത്ത് നിര്‍ണായകമായ കൂടിക്കാഴ്ച നടക്കുന്നത്. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മൂണ്‍ ജെ. ഇന്‍ അറിയിച്ചു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ഇരുരാജ്യങ്ങളും എല്ലാ അര്‍ഥത്തിലും സന്നദ്ധമായതായും മികച്ച സങ്കല്‍പങ്ങളും ക്രിയാത്മകമായ പരിഹാരങ്ങളുമാണു മുന്നോട്ടു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago