HOME
DETAILS

പിണറായിയിലെ ദുരൂഹമരണങ്ങള്‍: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

  
backup
April 20 2018 | 01:04 AM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99



തലശ്ശേരി: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരുഹമായി മരണപ്പെട്ട സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലിസ് നിരീക്ഷിച്ച് വരികയാണ്. ദുരഹ മരണങ്ങളെല്ലാം കൊലപാതകമാണെന്ന സംശയത്തിലാണ് നാട്ടുകാര്‍. തലശ്ശേരി എ.എസ്.പി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.
പടന്നക്കരയിലെ വണ്ണത്താന്‍കണ്ടി വീട്ടിലെ നാലു പേരാണ് വയറിന് ബാധിച്ച അസുഖം മൂലം മരിച്ചത്. വയറില്‍ വിഷാംശമെത്തിയതാണ് മരണത്തിന് കാരണമെന്നാണ് സംശയം. ഇതിനിടെ കഴിഞ്ഞ ദിവസം കുടുംബത്തിലെ മറ്റൊരംഗം കൂടിയായ സൗമ്യയെ(28) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ സംഘം വിലയിരുത്തി. സൗമ്യയുടെ രണ്ട് മക്കളും മാതാപിതാക്കളുമാണ് നേരത്തേ മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ സംഘം യുവതിയെ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിവിധ വകുപ്പ് തലവന്‍മാരുള്‍പ്പെടുന്ന മെഡിക്കല്‍ സംഘം സഹകരണ ആശുപത്രിയിലെത്തി യുവതിയെ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരുഹ മരണങ്ങള്‍ നടന്ന പടന്നക്കരയിലെ വണ്ണത്താന്‍കണ്ടി വീട് സന്ദര്‍ശിച്ചിരുന്നു. ഛര്‍ദ്ദിയെത്തുടര്‍ന്നാണ് മരണങ്ങളെല്ലാം സംഭവിച്ചത്. സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് സൗമ്യയുടെ മാതാവും ഒരു മകളും മരണപ്പെട്ടിരുന്നു. വയറില്‍ അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇവരെല്ലാം മരണപ്പെടുകയായിരുന്നു. ആരോഗ്യ വകുപ്പ് സംഘം ഇവരുടെ വീടും പരസരത്തെ കിണറുകളിലെ വെള്ളവും പരിശോധന നടത്തിയിരുന്നു. മരിച്ച കുഞ്ഞിക്കണ്ണന്റെയുള്‍പ്പെടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പൊലിസ് ശേഖരിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുള്‍പ്പെടെ ചിലരെ പൊലിസ് നിരീക്ഷിച്ച് വരികയാണ്. ഭര്‍ത്താവിനെ ഒഴിവാക്കിയ യുവതിയുമായി അടുത്ത് ഇടപഴകുന്ന ചിലരും പൊലിസ് അന്വേഷണ വലയത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലിസ് ചോദ്യം ചെയ്തു കഴിഞ്ഞു.
2012ലാണ് കുടുംബത്തിലെ മരണ പരമ്പരയുടെ തുടക്കം. വണ്ണത്താന്‍കണ്ടി വീട്ടില്‍ സൗമ്യയുടെ മകള്‍ ഒരുവയസുകാരി കീര്‍ത്തനയാണ് 2012 ജനുവരിയില്‍ മരിച്ചത്. സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യ(9) ഈ വര്‍ഷം ജനുവരി 21ന് മരണപ്പെട്ടിരുന്നു. കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമല(68) മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍(76) ഏപ്രില്‍ 13നുമാണ് മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  34 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago