HOME
DETAILS

നഷ്ടപെട്ട പാസ്‌പോര്‍ട്ടിന് പകരം പുതിയത്; ബിജേഷ് യാത്ര തുടര്‍ന്നു

  
backup
April 20 2018 | 01:04 AM

%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f



കോഴിക്കോട്: വിമാനക്കമ്പനി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രാമധ്യേ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട യുവ എന്‍ജിനിയര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചു. പുതിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മാഞ്ചസ്റ്ററിലേക്ക് യാത്ര തുടരാനും കഴിഞ്ഞു.
മാഞ്ചസ്റ്ററിലേക്ക് പോകാനായി കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് അബൂദബിയിലെത്തിയ കോഴിക്കോട് കെയിലാണ്ടിയിലെ നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണനാണ് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിനു പകരം അടിയന്തരമായി പുതിയത് ലഭിച്ചത്. ഇക്കഴിഞ്ഞ 17നാണ് ഇത്തിഹാദ് എയര്‍വേയ്‌സിലെ വെരിഫിക്കേഷന്‍ ജീവനക്കാരിയായ ഫിലിപ്പിനോ യുവതിയുടെ അനാസ്ഥയില്‍ ബിജേഷിന്റെ പാസ്‌പോര്‍ട്ട് ദുബൈയില്‍ വച്ച് നഷ്ടപ്പെട്ടതും യാത്ര മുടങ്ങിയതും. എം.കെ രാഘവന്‍ എം.പിയുടേയും മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഉടന്‍ തന്നെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇടയായതെന്ന് ബിജേഷ് പറഞ്ഞു.
കരിപ്പൂരില്‍ നിന്ന് മുംബൈ വഴിയാണ് 17 ന് ബിജേഷ് അബൂദബിയില്‍ എത്തിയത്. മുംബൈയില്‍ നിന്നും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലേക്കുള്ള അബൂദബി കണക്ഷന്‍ ഫ്‌ളൈറ്റ് ആണ് ബുക്ക് ചെയ്തിരുന്നത്. ജെറ്റ് എയര്‍വേയ്‌സില്‍ അബൂദബിയില്‍ രാവിലെ ഏഴിന് എത്തിയപ്പോള്‍ കണക്ഷന്‍ വിമാനം ഇത്തിഹാദ് എയര്‍വേയ്‌സായിരുന്നു. സുരക്ഷാപരിശോധനക്കിടെയാണ് ബിജേഷിന്റെ പാസ്‌പോര്‍ട്ട് നഷ്ടമാകുന്നത്. കൗണ്ടര്‍ ഡസ്‌കിലുണ്ടായിരുന്ന ഫിലിപ്പിനോ യുവതിക്ക് ഇത് വാങ്ങി മറ്റാര്‍ക്കോ അബദ്ധത്തില്‍ നല്‍കുകയായിരുന്നു. വിവരം ബിജേഷ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു. ഉടന്‍ അന്വേഷണം നടത്തിയെങ്കിലും പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബിജേഷ് പാസ്‌പോര്‍ട്ട് കൊടുക്കുന്നതും വിസ പരിശോധിച്ച ഇത്തിഹാദ് സ്റ്റാഫ് പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് പൗരന് കൊടുക്കുന്നതും വ്യക്തമായി. ഫ്‌ളൈറ്റ് വൈകിപ്പിച്ചു പരിശോധന നടത്തിയെങ്കിലും പാസ്‌പോര്‍ട്ട് കിട്ടിയില്ല. തുടര്‍ന്ന് ഫ്‌ളൈറ്റ് ബിജേഷിനെ കൂടാതെ മാഞ്ചസ്റ്ററിലേക്കു പോകുകയായിരുന്നു. ഒന്‍പത് മണിക്കൂറിനു ശേഷം ഫൈള്റ്റ് മാഞ്ചസ്റ്ററില്‍ എത്തിയപ്പോള്‍ അനൗണ്‍സ്‌മെന്റും പരിശോധനയും നടത്തിയിട്ടും പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല.
പിന്നീട് സുഹൃത്തുക്കള്‍ വഴിയാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത്. പ്രസിഡന്റ് കെ.എം ബഷീര്‍ ഫോറം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് എയര്‍പോര്‍ട്ടില്‍ താമസത്തിനും ഭക്ഷണത്തിനുമുള്ള അവസരം ശരിയാക്കിയത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഔട്ട്പാസ് നല്‍കി ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് എം.പിയുടെ ഇടപെടല്‍ ഗുണം കണ്ടതും പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചതും. പ്രശ്‌നം എം.കെ രാഘവന്‍ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, യു.എ.ഇയിലെ ഇന്ത്യന്‍ എംബസി ഹൈകമ്മിഷണര്‍ നവദീപ് സിങ് ഷൂരി എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.
യു.കെയില്‍ മര്‍ച്ചന്റ് നേവി സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴ്‌സിനും പരീക്ഷക്കുമാണ് ബിജേഷ് പുറപ്പെട്ടത്. ഇതിനകം കോഴ്‌സ് ഏഴ് മാസം പൂര്‍ത്തിയായി. ഇനി മൂന്നു മാസത്തെ പഠനവും പരീക്ഷയുമാണ് ബാക്കിയുള്ളത്. അത് പൂര്‍ത്തീകരിച്ച് മടങ്ങാനായിരുന്നു പദ്ധതി. കോഴ്‌സിനായി ഏകദേശം 17 ലക്ഷത്തോളം രൂപ ചെലവുവരും. പാസ്‌പോര്‍ട്ട് നഷ്ടമായതിനാല്‍ അബൂദബിയില്‍ നിന്ന് മടങ്ങേണ്ടി വന്നിരുന്നുവെങ്കില്‍ ഈ തുകയും കോഴ്‌സ് ചെയ്യാനുള്ള അവസരവും നഷ്ടമാകുമായിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ എംബസി അധികൃതര്‍ പുതിയ പാസ്‌പോര്‍ട്ടും ഇത്തിഹാദ് എയര്‍വെയ്‌സ് പുതിയ ടിക്കറ്റും ഇഷ്യു ചെയ്തതോടെയാണ് യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago