കത്വ സംഭവം വര്‍ഗീയവല്‍ക്കരിച്ച് ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കരുത്: ജമാഅത്ത് ഫെഡറേഷന്
കൊല്ലം: ലോക മനസാക്ഷിയെ ഞെട്ടിപ്പിച്ച് ഇന്ത്യയുടെ മഹത്വത്തിന് പോറലേല്‍പ്പിച്ച അതിദാരുണമായ കാശ്മീരിലെ കത്വ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ മാനവ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ പ്രതിഷേധങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് വിയോജിപ്പിന്റെ വിത്ത് പാകി സംഭവത്തിന്റെ ഗൗരവം കുറക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ അതില്‍ നിന്ന് പിന്തിരിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ എല്ലാ ജമാഅത്തുകളിലും ഈ കുട്ടിക്ക് വേണ്ടി മയ്യത്തു നമസ്കാരിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
യോഗത്തില്‍ പ്രസിഡന്റ് ആസാദ് റഹീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കണ്ണനല്ലൂര്‍ എ.എല്‍ നിസാമുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എം.എ സമദ്, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, കുളത്തൂപ്പുഴ സലീം, മേക്കോണ്‍ അബ്ദുല്‍ അസീസ്, പാങ്ങോട് എ. ഖമറുദ്ദീന് മൗലവി, ഇടമണ്‍ സലീം, നാസര്‍ കുളിവേലില്, പുനലൂര്‍ ഐ.എ റഹീം, ടി.വൈ നൗഷാദ്, എ.ജെ സാദിഖ് മൗലവി, നിസാര്‍ ചിറക്കട, അര്‍ത്തിയില്‍ ഷാജഹാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."