സാംസ്‌കാരിക സമുച്ചയ നിര്‍മാണം: പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി
കൊല്ലം: ജില്ലയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത സൗകര്യങ്ങളൊരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മാണത്തിന് ആദ്യഘട്ട രൂപരേഖയായി. 50 കോടി രൂപ ചെലവില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് ഉയരുന്ന സമുച്ചയത്തില്‍ സ്ഥിരം ഓഡിറ്റോറിയം, തുറസായ ഓഡിറ്റോറിയം, വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനത്തിനുള്ള ഇടം, താമസ സൗകര്യം തുടങ്ങിയവയാണുണ്ടാവുക.
സാംസ്‌കാരിക സമുച്ചയത്തിനായി ആദ്യഘട്ടത്തില്‍ തയാറാക്കിയ പദ്ധതി സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിനായി കലാസാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍ ജയഗീതയുടെ അധ്യക്ഷതയില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ ചേര്‍ന്ന യോഗം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊല്ലത്തിന്റെ കലാപാരമ്പര്യം സംരക്ഷിക്കുകയാണ് സാംസ്‌കാരിക സമുച്ചയത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു വ്യക്തമാക്കി.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഡയറക്ടര്‍ സി.ആര്‍ സദാശിവന്‍ നായര്‍ വിവിധോദ്ദേശ സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രാഥമിക രൂപരേഖ അവതിരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."