കത്‌വ ബലാത്സംഗത്തിനെതിരെ വരയിലൂടെ പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ കല്ലേറ്
പാലക്കാട്: കത്‌വ സംഭവത്തില്‍ വരയിലൂടെ പ്രതിഷേധിച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിന് നേരെ കല്ലേറ്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. പാലക്കാട് മുതുമലയിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അവര്‍ സംഭവം പുറത്തറിയിച്ചത്. നേരത്തെയും ഇവര്‍ക്കെതിരെ ഫേസ്ബുക്ക് വഴി വധഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായിരുന്നു. ഇവരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.
[caption id="attachment_520564" align="aligncenter" width="540"]
ദുര്‍ഗ വരച്ച വിവാദ ചിത്രം[/caption]
പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു... കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം... മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍... അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്... എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു.... അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി...ഒരു ജനാധിപത്യരാജ്യത്താണു ഞാന്‍ ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു... എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."