പിണറായി ഭരണത്തില്‍ ലോക്കപ്പുകള്‍ മൂന്നാംമുറ കേന്ദ്രങ്ങളായി മാറി: എന്‍. വേണു
വടകര: പിണറായി ഭരണകാലത്ത് അടിയന്തരാവസ്ഥയെ പോലും പിന്നിലാക്കുന്ന ഭീകരമായ മൂന്നാം മുറ പ്രയോഗങ്ങളുടെ കേന്ദ്രങ്ങളാക്കി ലോക്കപ്പുകളെ മാറ്റിയെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തില്‍ പൊലിസ് ലോക്കപ്പുകളില്‍ നടന്ന മൂന്നാം മുറയുടെയും പീഡനത്തിന്റെയും ഭാഗമായി 16 പേര്‍ കൊല ചെയ്യപ്പെട്ടു എന്നത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പൊലിസ് ഭീകരതയാണ്. ഏറ്റവുമൊടുവിലായി വരാപ്പുഴയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ മരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആന്തരാവയവങ്ങള്‍ തകര്‍ന്നത് കൊണ്ടാണെന്ന് തെളിഞ്ഞിരിക്കുന്നു.
സി.പി.എമ്മിന്റെ സെല്‍ഭരണത്തില്‍ കേരള പൊലിസ് കുത്തഴിഞ്ഞിരിക്കുകയാണ്. കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ മൂലയ്ക്കിരുത്തി പൊലിസിനെ ചുവപ്പണിയിച്ചതിന്റെ തെളിവാണ് അസോസിയേഷന്‍ സമ്മേളനത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചുവപ്പ് വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മുന്നോട്ട് വന്നത്.
325 ബ്രാഞ്ചുകളായി 6,000 ത്തോളം പാര്‍ട്ടി അംഗങ്ങള്‍ സി.പി.എം തീരുമാനങ്ങള്‍ പൊലിസില്‍ നടപ്പിലാക്കുകയാണ്. അത്യന്തം ഗൗരവമായ അവസ്ഥയാണ് കേരളത്തില്‍ സംജാതമായിരിക്കുന്നതെന്നും വേണു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."