HOME
DETAILS

പൈതൃകത്തിലേക്ക്, വിജയത്തിലേക്ക് സമസ്ത ജില്ലാ സമ്മേളനം ഇന്ന് പനമരത്ത്

  
backup
April 20 2018 | 05:04 AM

%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d-2

 

കല്‍പ്പറ്റ: മൂന്നു മാസത്തിലധികം നീണ്ടു നിന്ന ആദര്‍ശ കാംപയിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെയും സമാപ്തി കുറിച്ച് 'പൈതൃകത്തിലേക്ക് വിജയത്തിലേക്ക് ' എന്ന പ്രമേയത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് നാലിന് പനമരം നടവയല്‍ റോഡിന് സമീപത്തെ ഇരുപതോളം ഏക്കറില്‍ പ്രത്യേകം സജ്ജമാക്കിയ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ നടക്കും.സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ അധ്യക്ഷന്‍ കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അഷ്‌റഫി കക്കുംപടി എന്നിവര്‍ പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും. രാവിലെ 10ന് സമ്മേളന നഗരിയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം വി മൂസക്കോയ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കപ്പെടുകയും പുരോഗമനവാദികളെന്നും നവോഥാനം സാധ്യമാക്കിയവരെന്നും സ്വയം അവകാശപ്പെടുന്ന സലഫിസവും വഹാബികളും ലോകത്ത് തന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുകയും നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമസ്ത ഉയര്‍ത്തിപ്പിടിച്ച പ്രമേയത്തിനും സമ്മേളനത്തിനും ഏറെ പ്രസക്തിയുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഴുവന്‍ ഘടകങ്ങളെയും താഴെ തട്ടു മുതല്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി ചലിപ്പിച്ചതിന് ശേഷമാണ് സമ്മേളനം. പ്രഖ്യാപന സമ്മേളനത്തിനു ശേഷം 14 റൈഞ്ചുകളിലും ആദര്‍ശ സമ്മേളനങ്ങള്‍ നടത്തിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
മാനേജ്‌മെന്റ് ലീഡേഴ്‌സ് മീറ്റും മഹല്ല് സാരഥീ സംഗമവും മുഅല്ലിം സമ്മേളനവും യുവജന സമ്മേളനവും എംപ്ലോയീസ് സംഗമവും വിദ്യാര്‍ഥി സമ്മേളനവും ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും മഹല്ലുതല സമ്മേളനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി വിവിധ പോഷക ഘടകങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സമ്മേളനോപഹാരമായി തയ്യാറാക്കിയ 60 പേജുള്ള കൈപ്പുസ്തകം മുഴുവന്‍ വീടുകളിലുമെത്തിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ നയിച്ച സന്ദേശയാത്ര നാലു ദിവസം ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി മുഴുവന്‍ ഉലമാക്കളേയും ഉമറാക്കളേയും പൊതുജനങ്ങളേയും നേരില്‍ ക്ഷണിച്ചു.ഇരുപത്തയ്യായിരത്തിലധികം ജനങ്ങള്‍ ഒത്തുകൂടുന്ന ജില്ലാസമ്മേളനം വയനാട്ടില്‍ പുതിയൊരു ചരിത്രമാണ് കുറിക്കുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം ചെയര്‍മാന്‍ എസ്. മുഹമ്മദ് ദാരിമി, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ഫൈസി പനമരം, വര്‍ക്കിങ് കണ്‍വീനര്‍ ജഅഫര്‍ ഹൈതമി, പബ്ലിസിറ്റി കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  20 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  20 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  20 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  20 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  20 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  20 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  20 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago