ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവംസിബിയുടെ വീടിനു നേരെ ആക്രമണം
താമരശേരി: ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിലെ പരാതിക്കാരനായ സിബിയുടെ വീടിനു നേരെ ആക്രമണം. വേളംകോട് തേനാക്കുഴി സിബിയുടെ താമരശേരിയിലെ വാടക വീടാണ് എറിഞ്ഞുതകര്‍ത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് സിബി ആരോപിച്ചു.
ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയെ ഭയന്നാണ് താമരശരി വെണ്ടേക്കമുക്കില്‍ വാടകക്ക് താമസിച്ചത്. കേസിലെ പ്രതികളായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആശ്യപ്പെട്ട് സിബിയുടെ കുടുംബം ഇന്നലെ കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് നഗരപരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സമരം നടന്നില്ല.
ഇതിനിടെയാണ് ആക്രമണമുണ്ടണ്ടായത്. അതേസമയം കൂടുതല്‍ അന്വേഷണത്തിന് ശേഷമേ സംഭവത്തെ കുറിച്ച് പറയാന്‍ സാധിക്കൂ എന്നാണ് പൊലിസ് നിലപാട്.
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ സിബിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ ആരാഞ്ഞു. സംഭവത്തിന് പിന്നിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."