HOME
DETAILS
MAL
വീടുകള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം: മുസ്ലിം ലീഗ്
backup
April 20 2018 | 06:04 AM
പയ്യന്നൂര്‍: നിസാര പ്രശ്നങ്ങളുടെ പേരില്‍പോലും വീടുകള്‍ക്ക് നേരെ നടത്തുന്ന അക്രമം ആശങ്കാജനകമാണെന്നും ഇത് അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വം തയാറാവണമെന്നും പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. മുസ്ലിം കേന്ദ്രങ്ങളില്‍ കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ചില ദുഷ്ടശക്തികളുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പി.കെ അബ്ദുല്ലത്തീഫിന്റെ വീടും കാറും തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.എ ശുക്കൂര്‍ ഹാജി അധ്യക്ഷനായി. കെ.ടി സഹദുല്ല, സി.കെ മൂസക്കുഞ്ഞി ഹാജി, ടി.പി മഹമൂദ് ഹാജി, കെ.കെ അഷറഫ്, കക്കൂത്ത് അബ്ദുല്‍ ഖാദര്‍, റഫീഖ് അഷ്റഫി, പി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.ടി.പി. സൈഫുദ്ധീന്‍, എം. അബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."