പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണം: ജോയിന്റ് കൗണ്‍സില്‍
മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷമബാത്ത കുടിശ്ശിക അനുവദിക്കുക, ജീവനക്കാരുടെ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പാ പദ്ധതി നിലനിര്‍ത്തുക, ഭവന നിര്‍മാണ വായ്പ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജന. സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.പി സലീം അധ്യക്ഷനായി.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഉഷ, സംസ്ഥന കമ്മിറ്റിയംഗം എച്ച്. വിന്‍സെന്റ്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസ്, ഡോ. നൗഫല്‍ (കെ.ജി.ഒ.എഫ്), സി. വിനോദ്, ജില്ലാ ജോ. സെക്രട്ടറി കവിത സദന്‍, കെ. പ്രസന്നകുമാര്‍, കെ.സി സുരേഷ് ബാബു, എ.ടി സുരേഷ് സംസാരിച്ചു. ഭാരവാഹികളായി കെ. രാജന്‍ (പ്രസി), എ.ഇ ചന്ദ്രന്‍, എം. ഗിരിജ, എ.ടി സുരേഷ് (വൈ. പ്രസി), കെ.സി സുരേഷ് ബാബു (ജന. സെക്ര), കവിതാസദന്‍, എ.പി കുഞ്ഞാലിക്കുട്ടി, ടി. സുജിത് (ജോ.സെക്ര), അജിത് കെ.ജി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."