ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി സഊദിയില്‍ പ്രവര്‍ത്തനം തുടങ്ങി
റിയാദ്: ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതിക്ക് സഊദിയില്‍ തുടക്കമായി. തലസ്ഥാന നഗരിയായ റിയാദിലെ അല്‍ ഉയാന ഗ്രാമത്തിലാണ് രാജ്യത്തെ ആദ്യ സര്‍ക്കാര്‍തല സൗരോര്‍ജ്ജ കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പശ്ചിമേഷ്യയിലെ ആദ്യ സ്ഥാപനമായ ഇത് ലോകത്ത് നിലവിലുള്ള സൗരോര്‍ജ്ജത്തിന്റെ പകുതിയും സഊദിയില്‍ നിന്ന് തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗരോര്‍ജ്ജ പാനലുകള്‍ സജ്ജീകരിച്ചു കമ്മീഷന്‍ ചെയ്യുന്ന പശ്ചിമേഷ്യയിലെ ആദ്യ സ്ഥാപനം കൂടിയാകുമിത്.
പദ്ധതി പൂര്‍ണമായുംപ്രവര്‍ത്തന സജ്ജമയായാല്‍ എണ്ണയിതര ഊര്‍ജ്ജ സാധ്യതകളായിരിക്കും സഊദിക്ക് സമ്മാനിക്കുക. ഇതിനായി വിവിധ പദ്ധതികളാണ് സഊദി ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു യൂറോപ്പിലേക്ക് കയറ്റി അയക്കാന്‍ സഊദി നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനായി കൂടുതല്‍ ഊര്‍ജ്ജ ഉല്‍പ്പാദനമാണ് സഊദി ലക്ഷ്യമിടുന്നത്.
സൗരോര്‍ജ്ജത്തിലൂടെ പരമാവധി ഇരുന്നൂറ് ഗിഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ജപ്പാനിലെ സോഫ്റ്റ് ബാങ്കുമായി സഊദി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇരുന്നൂറ് ബില്യണ്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2030 ഓടെയാണ് പൂണ്ണമായ പ്രവര്‍ത്തന സജ്ജമാകുക. സഊദിയുടെ സൗരോര്‍ജ്ജ സാധ്യത അതി വിശാലമാണെന്നും യൂറോപ്പിനോട് ഏറ്റവുമടുത്തു കിടക്കുന്ന രാജ്യമാണ് സഊദിയെന്നതിനാല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ള യൂറോപ്പിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ സഊദിയില്‍ നിന്നുള്ള സാധ്യതയാണ് തുറക്കാന്‍ പോകുന്നതെന്നും സഊദി ദേശീയ സൗരോര്‍ജ്ജ കേന്ദ്രം തലവന്‍ ഡോ: ഹുസാം കോണ്‍കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."