HOME
DETAILS

കായിക ലോകം മറന്ന ഫയല്‍വാന്‍ ഇന്ന് സന്യാസി

  
backup
April 21 2018 | 03:04 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ab%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be

 

കഠിനംകുളം: ഒരുകാലത്ത് രാജ്യത്തെ ഗുസ്തി ആരാധാകരുടെ ഹീറോ ആയിരുന്ന ഫയല്‍വാനെ ഇന്ന് കായിക ലോകം മറന്നിരിക്കുന്നു. ഗ്യാലറികളിലെ ആര്‍പ്പുവിളികളും കുടുംബത്തിന്റെ സംരക്ഷണവുമില്ലാതെ ടെക്‌നോപാര്‍ക്കിനടുത്തെ ക്ഷേത്രത്തില്‍ സന്യാസ ജീവിതം നയിക്കുകയാണ് കേരള ഗുസ്തി ചാംപ്യനായിരുന്ന കാര്‍ത്തികേയന്‍.
കോട്ടയം മുണ്ടക്കയം സ്വദേശിയായ ഈ എണ്‍പത്തി ഒന്‍പതുകാരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണു വീടുവിട്ടിറങ്ങിയത്. കായിക താരങ്ങള്‍ ഹനുമാന്‍ സ്വാമിയെ പൂജിക്കുന്നതു നല്ലതാണെന്ന സുഹൃത്തുക്കളുടെ ഉപദേശമാണു ഇദ്ദേഹത്തെ സന്യാസ ജീവിതത്തിലേക്കുനയിച്ചത്. കാര്‍ത്തികേയന്‍ ഇന്ന് ബ്രഹ്മ ശ്രീഹനുമല്‍ സ്വരൂപ തീര്‍ഥനാദസ്വാമി മഹാരാജയാണ്. ടെക്‌നോപാര്‍ക്കിനു സമീപം സ്ഥലം വാങ്ങി ഹനുമാന്‍ക്ഷേത്രം പണികഴിപ്പിച്ച് പൂജയും ക്ഷേത്രകാര്യങ്ങളും നോക്കി ഇവിടെ തന്നെയാണ് താമസം.
1960 ഏപ്രിലില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ഗുസ്തിമത്സരം ഇന്നും കായിക ലോകം മറന്നിട്ടില്ല. രാജ്യമറിയപ്പെടുന്ന പോരാളികളുടെ പോരാട്ട മൈതാനത്ത് നിമിഷനേരം കൊണ്ട് എതിരാളിയെ മലര്‍ത്തിയടിച്ച് അന്ന് എന്‍. കാര്‍ത്തികേയന്‍ ചാംപ്യനായി. കളി കാണാന്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി പട്ടംതാണുപിള്ള അടക്കമുളളവര്‍ കാര്‍ത്തികേയനെ അഭിനന്ദിക്കാന്‍ കളിക്കളത്തിലേക്കിറങ്ങി.
കാര്‍ത്തികേയന്റെ കായിക ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണത്. ഗുസ്തി, ജിംനാസ്റ്റിക്ക്, വെയിറ്റ് ലിഫ്റ്റിങ്, ശരീരസൗന്ദര്യമത്സരം എന്നീ ഇനങ്ങളില്‍ ശ്രദ്ധേയനായിരുന്നു കാര്‍ത്തികേയന്‍. പിന്നീട് ഗുസ്തിയില്‍ കേരളത്തിലെ ആദ്യ ക്വാളിഫൈഡ് കോച്ചായും ഇദ്ദേഹം മാറി. 1962ല്‍ പാട്യാലയില്‍ നിന്ന് ജിംനാസ്റ്റിക്കിലും ഗുസ്തിയിലും ഡിപ്ലോമയും നേടി. മത്സരത്തില്‍ പങ്കെടുക്കാനായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയിലെ ജോലിയും ഇദ്ദേഹം പിന്നീട് ഉപേക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago