ബൈക്ക് യാത്രയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം
മട്ടാഞ്ചേരി: അമിത വേഗതയില്‍ ബൈക്കില്‍ സഞ്ചരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. സംഘര്‍ഷത്തില്‍ പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തി വ്യാപാരി റോണക് നരേന്ദ്രഷാ ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. യുവവ്യാപാരിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഗുജറാത്തി സമുഹം മട്ടാഞ്ചേരിയില്‍ പ്രതിഷേധവും സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. ഒപ്പം ഗുജറാത്തി റോഡിലെ കടകള്‍ ഉച്ചവരെ ഹര്‍ത്തലാചരിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് ഗുജറാത്തി സ്‌കൂളിന് മുന്നിലുള്ള ശാന്തിലാല്‍ മിഠായി വാലാ കച്ചവട സ്ഥാപന പങ്കാളി റോണക് നരേന്ദ്ര ഷായും ഒരു സംഘം യുവാക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റത്. മൂന്ന്‌പേര്‍ സഞ്ചരിച്ച ബൈക്ക് അമിത വേഗത്തിലെത്തി യതിനെ തുടര്‍ന്നുള്ള സംഭവം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
റോണക്കിനെ പനയപ്പള്ളി ഗൗതം ആശുപത്രിയിലും യുവാക്കളെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് കൊച്ചിന്‍ ഗുജറാത്തി മഹാജന്‍ അടിയന്തിര യോഗം ചേര്‍ന്ന് പ്രതിഷേധിക്കുകയും വെള്ളിയാഴ്ച സമാധാന പ്രതിഷേധ ജാഥ നടത്തുവാനും തീരുമാനിച്ചു.
കുടാതെ കുറ്റക്കാര്‍ക്കെതിരേ നടപടികളാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കി. വെള്ളിയാഴ്ച ഗുജറാത്തി സമാജം സമാധാന ജീവിതം ആവശ്യപ്പെട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. ഗുജറാത്തി സ്‌കുളിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രതിഷേധജാഥ പാലാസ്‌റോഡ് ആനവാതില്‍ ജങ്്ഷന്‍ വഴി സ്റ്റാര്‍ മൂലയില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് മഹാജന്‍ പ്രസിഡന്റ് കിഷോര്‍ ശ്യാംജി, ഉല്ലാസ് വേദ് എന്നിവര്‍ സംസരിച്ചു. മഹാജന്‍ സെക്രട്ടറി ചേതന്‍ ഡി.ഷാ, ഭരത് എന്‍ ഖോന, ജി.പി ഗോയല്‍, ജിത്തു ജൈന്‍, ബിപിന്‍ പട്ടേല്‍ പ്രവീണ്‍ എം.ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."