ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഹരിപ്പാട്: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മഹിന്ദ്ര ലോഗന്‍ ഗഘ 20 അ6600 എന്ന കാറിനാണ് തീ പിടിച്ചത്. സംഭവ സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളു. റേഡിയേറ്ററില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഇയാള്‍ കാറിന്റെ ഗ്ലാസ് പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ദേശീയ പാതയില്‍ കാഞ്ഞൂര്‍ ക്ഷേത്രത്തിനു തെക്കുവശത്ത് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം.
തൊട്ടടുത്ത എസ്.ബി.ഐ ശാഖയില്‍ നിന്നും അഗ്‌നിശമന ഉപകരണം കൊണ്ടു വന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഹരിപ്പാട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. ലീഡിങ് ഫയര്‍മാന്‍ സി.ആര്‍ ജയകുമാര്‍, ഫയര്‍മാന്‍മാരായ ഇ.ഷാജി, ആര്‍.രാജേഷ്, ദീപാങ്കുരന്‍, സജി, വൈശാഖന്‍, സുരേഷ്, ബിജുമോന്‍ എന്നിവരടങ്ങിയ സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ച്ാണ് തീ കെടുത്തിയത്. ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."