HOME
DETAILS
MAL
അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷമായി
backup
April 21 2018 | 04:04 AM
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കുപഞ്ചായത്തിന്റെ തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഒന്ന്, 17, വാര്‍ഡുകളുടെ തീരത്താണ് ഇന്നലെ പകല്‍ 11 മുതല്‍ കടല്‍കയറ്റം രൂക്ഷമായത്.
കടല്‍ഭിത്തി തകര്‍ന്ന മാധവമുക്കിനു സമീപത്ത് കൂറ്റന്‍ തിരമാലകള്‍ കരയിലേയക്ക് അടിച്ചുകയറി നിരവധി വീടുകളില്‍ വെള്ളം കയറി.
ഈ ഭാഗങ്ങളില്‍ ജനജീവിതം ദുസഹമായി. മാസങ്ങള്‍ക്ക് മുമ്പ് തീരവാസികള്‍ക്ക് കടല്‍ക്ഷോഭത്തില്‍നിന്നും രക്ഷനേടാന്‍ തീരത്ത് ജിയോട്യൂബുകള്‍ നിരത്തിയിരുന്നു.
ഇതും ഇപ്പോള്‍ തകര്‍ച്ചയുടെ ഭീഷണിയിലാണ്. രണ്ടുമീറ്ററിലധികം ഉയരത്തിലാണ് തിരമാലകള്‍ കരയിലേയക്ക് ആഞ്ഞടിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വീടുവിട്ടൊഴിയേണ്ടിവരുമെന്ന് തീരവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."