കത്‌വ കേസ്: പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുമായി ഫോറന്‍സിക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കത്‌വ ബലാത്സംഗക്കൊലയില്‍ കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ തെളിവുകളുമായി ഫോറന്‍സിക് റിപ്പോര്‍ട്ട്. ഡി.എന്‍.എ ഉള്‍പെടെയുള്ള ടെസ്റ്റുകള്‍ മാച്ച് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുടിനാരുകള്, നാല് ആരോപിതരുടേയും രക്‌സ സാമ്പിളുകള്, കുട്ടിയുടെ ആന്തിരകാവയവങ്ങള്‍, കുട്ടി ധരിച്ചിരുന്ന വസ്ത്രം, സ്ഥലത്തെ മണ്ണ്, രക്തം പുരണ്ട മണ്ണ്, വജൈനല്‍ സ്വാബ് തുടങ്ങി 14 പാക്കറ്റുകളാണ് പരിശോധനക്കായി അയച്ചിരുന്നത്.
പരിശോധനയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചത് ജമ്മുവിലെ രസാന ഗ്രാമത്തിലെ ദേവസ്ഥല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.പെണ്‍കുട്ടിയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന പൊലിസിന്റെ വാദം ശരിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ ഈ മരുന്നിന്റെ അളവ് വളരെ കൂടിയ മാത്രയിലാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവ സ്ഥലത്തുനിന്നും ലഭിച്ച തലമുടി പെണ്‍കുട്ടിയുടെ ഡി.എന്‍.എയുമായി യോജിക്കുന്നുണ്ട്. അതുകൂടാതെ സംഭവസ്ഥലത്തുനിന്നും ലഭിച്ച മണ്ണില്‍നിന്നും ലഭിച്ച രക്തം പെണ്‍കുട്ടിയുടെ രക്തവുമായി യോജിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നും ലഭിച്ച തലമുടി കേസിലെ ആരോപിയായ ശുഭം സംഗ്രയുടെ ഡി.എന്‍.എയുമായി യോജിക്കുന്നുണ്ട്.
തെളിവു നശിപ്പിക്കുനതിന്റെ ഭാഗമായി പ്രതികള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കിയിരുന്നു. അതിനാല്‍ തെളിവു കണ്ടെത്താന്‍ ബുദ്ധിമുട്ട് വന്നു. ഇതിനാലാണ് ജമ്മു ഡ.ിജി.പി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഡല്‍ഹിയിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അതുമായി കോടതിയെ സമീപിക്കാന്‍ തതയ്യാറെടുക്കുകയാണ് പൊലിസ്.
കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23ന് സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു പുറം ലോകം അറിയുന്നത്. പ്രതികള്‍ കുട്ടിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്‌തെന്നും പിന്നീട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത്.
ജമ്മുവിലെ ദേവീസ്ഥാന്‍ ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സഞ്ജി റാം ആണ് കേസിലെ പ്രധാന പ്രതി. സ്‌പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ്മ, പര്‍വേഷ് കുമാര്‍, സഞ്ജി റാമിന്റെ മകന്‍ വിശാല്‍ ജന്‍ഗോത്ര, ഇയാളുടെ പ്രായപൂര്‍ത്തിയെത്താത്ത ബന്ധു എന്നിവരാണ് പ്രതികള്‍. മാര്‍ച്ച് 20 ന് പ്രധാന പ്രതിയായ സഞ്ജി റാം പൊലിസില്‍ കീഴടങ്ങി. ഇയാളുടെ മകനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."