ജില്ലാ കാര്‍ഷിക മേള കാണാന്‍ മന്ത്രിയെത്തി
മുഹമ്മ: എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ ആരംഭിച്ച ജില്ലാ കാര്‍ഷിക മേള മന്ത്രി പി തിലോത്തമന്‍ സന്ദര്‍ശിച്ചു. മികച്ച വിളകള്‍ പ്രദര്‍ശിപ്പിച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. കാര്‍ഷികമേഖലയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇതുപോലുള്ള മേളകള്‍ക്ക് കഴിയട്ടെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. ഡി പ്രീയേഷ്‌കുമാര്‍ അധ്യക്ഷനായി. ആത്മാ പ്രൊജക്ട് ഡയറക്ടര്‍ അലക്‌സ് സി മാത്യു, ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവിപാലത്തുങ്കല്‍, ജനറല്‍ സെക്രട്ടറി രമാരവീന്ദ്രമേനോന്‍, ട്രഷറര്‍ പി. ശശി തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷികമേളയോടനുബന്ധിച്ച് സെമിനാറില്‍ തെങ്ങുകൃഷിവെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. വി കൃഷ്ണകുമാറും മത്സ്യമേഖല പിന്നോട്ടുനടക്കുന്ന കേരളം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര കായല്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാറും ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."