ആര്യമ്പള്ളം തടയണയിലെ വെള്ളത്തിന് ദുര്‍ഗന്ധം: നഗരസഭാ പ്രതിപക്ഷം പരിശോധന നടത്തി
ചിറ്റൂര്‍: ആര്യമ്പള്ളം തടയണയിലെ വെള്ളത്തില്‍ ദുര്‍ഗന്ധം. നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരിശോധന നടത്തി. ചിറ്റൂരിലും നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി പഞ്ചായത്തിലെ കുറച്ച് ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്ന ആര്യമ്പള്ളം കുമ്പന്‍പാറ തടയണയിലെ വെള്ളത്തില്‍ ദുര്‍ഗന്ധവും നിറവ്യാത്യാസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് എ. കണ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാര്‍ തടയണയിലും ശുദ്ധീകരണശാലയിലും പരിശോധന നടത്തിയത്.
കുടിവെള്ളത്തിനായി സംഭരിച്ച തടയണയിലെ വെള്ളത്തില്‍ കുളിക്കാന്‍ പോലുമാവാത്ത വിധം ദുര്‍ഗന്ധം അനുഭവപ്പെടുന്നതായുള്ള സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചത്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ട തടയണയില്‍ കുളവാഴകളും പായലും നിറഞ്ഞതാണ് വെള്ളത്തിന്റെ നിറവ്യത്യാസത്തിനും ദുര്‍ഗന്ധത്തിനും കാരണം. തടയണയില്‍ അടിഞ്ഞുകൂടിയ കുളവാഴകള്‍ നീക്കം ചെയ്യണമെന്ന് നിരവധി തവണ നഗരസഭയോടും ജല അതോരിറ്റിയോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാവത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കണ്‍സിലര്‍മാര്‍ പറഞ്ഞു. തടയണയില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരണശാലയില്‍ എത്തിച്ച് പ്രതിദിനം 3.45 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം നടത്തുന്നുണ്ട്.
തടയണയിലെ വെള്ളം ശേഖരിച്ച് പരിശോധനക്ക് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് എ. കണ്ണന്‍കുട്ടി പറഞ്ഞു. കൗണ്‍സിലര്‍മാരായ എം. സ്വാമിനാഥന്, പ്രിയ, കവിത, പുഷ്പലത, മണികണ്ഠന്, എ. രാജസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."